കൈക്കുഞ്ഞുങ്ങൾക്ക് മുലപ്പാൽ വേണമെങ്കിൽ അറിയിക്കണേ ; ചേർത്ത് പിടിച്ചു മനുഷ്യർ 

മനുഷ്യൻ എന്ന വികാരത്തിന് മുന്നിൽ മതവും രാഷ്ട്രീയവും തീരെ ചെറുതാകുന്ന കാഴ്ചയാണ് വയനാട് നിന്നും കാണുന്നത്.  ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ  സോഷ്യൽ മീഡിയയിൽ ഏറെ പങ്കുവെക്കപ്പെട്ട ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ കുഞ്ഞുമക്കൾ ആരെങ്കിലും ഉണ്ടെങ്കില്‍ ആ കുഞ്ഞിനെ പരിപാലിക്കാനും മുലപ്പാൽ നൽകി സംരക്ഷിക്കാനും തയ്യാറാണെന്ന് പറഞ്ഞ് ഇടുക്കി സ്വദേശിയായ സജിനും കുടുംബവും രംഗത്തുവന്നിരിക്കുകയാണ്. എനിക്കും കുഞ്ഞ് മക്കളാണ് ഉള്ളത്. വയനാട്ടിലെ ക്യാമ്പില്‍ കുഞ്ഞ് മക്കളുണ്ടെങ്കില്‍ അവരെ മുലപ്പാൽ നൽകി സംരക്ഷിക്കാന്‍ ഞാനും എന്‍റെ ഭാര്യയും തയ്യാറാണ്. നമ്മളെകൊണ്ട് ചെയ്യാന്‍ പറ്റുന്ന കാര്യം അതാണ്. വയനാട്ടില്‍ പോയി അവിടെ നിന്ന് കുഞ്ഞുങ്ങളെ ഞങ്ങള്‍ സംരക്ഷിക്കും,  എന്നാണ് സജിൻ ഫേസ്ബുക്കിൽ കുറിച്ചത്

ഒപ്പം ബന്ധപ്പെടാനായി  സാജിന്റെ മൊബൈൽ നമ്പറും കൊടുത്തിട്ടുണ്ട്.   കൂടാതെ വാട്സ്ആപ്പിലൂടെ മറ്റൊരു കുറിപ്പും  പങ്കുവെക്കപ്പെട്ടു, ‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’ എന്ന സന്ദേശവും  പങ്കുവെക്കുന്നുണ്ട്. നിരവധി പേരാണ് ഈ രണ്ട് പോസ്റ്റുകളും പങ്കുവെക്കുന്നത്. വളരെപെട്ടാണ് ഉരുൾപൊട്ടൽ ദുരന്തത്തിൽ പെറ്റമ്മയെ നഷ്ടമായ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ വേണമെങ്കിൽ പറയണമെന്നാവശ്യപ്പെട്ടുകൊണ്ട് സന്നദ്ധപ്രവർത്തകർക്ക് ലഭിച്ച ഈ  സന്ദേശം ചർച്ചയായി മാറിയത് . അങ്ങനെയൊരു തീരുമാനത്തിലേക്കെത്താനുള്ള കാരണവും  വ്യക്തമാക്കുന്നുണ്ട് യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് കൂടിയായ ഇടുക്കി സ്വദേശി സജിനും ഭാര്യയും. ദുരിതത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ഒട്ടേറെ കുഞ്ഞുങ്ങളുണ്ട്. ഈ അവസരത്തിൽ സാമ്പത്തിക സഹായം നൽകുകയെന്നത് തങ്ങൾക്ക് ബുദ്ധിമുട്ടാണെന്നും അതുകൊണ്ട് സാധ്യമായ സഹായമെന്ന നിലയിൽ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ തീരുമാനമെടുക്കുകയായിരുന്നുവെന്നും സജിൻ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോൾ ഇടുക്കിയിൽ നിന്ന് വയനാട്ടിലേക്ക് പുറപ്പെടാൻ ഒരുങ്ങുകയാണ് സജിനും ഭാര്യയും.

തന്റെ  കുഞ്ഞിന് നൽകേണ്ട മുലപ്പാൽ വയനാട്ടിൽ ദുരിതം അനുഭവിക്കുന്ന ഉറ്റവർ നഷ്ടപ്പെട്ടുപോയ കുഞ്ഞുങ്ങൾക്ക് തൻറെ മുലപ്പാൽ കൊടുക്കാം എന്ന് പറയുമ്പോൾ മനുഷ്യരിലെ നന്മ വറ്റിയിട്ടില്ല  എന്നാണു മനസിലാക്കാൻ സാധിക്കുന്നത് . ദുരന്തമുനമ്പിൽ അതിജീവനത്തിൻ്റെ, ഉദാത്തമായ മാനവികതയുടെ നിരവധി  ദൃശ്യങ്ങൾക്കിടയിൽ  മലയാളികൾ  ചേർത്തു പിടിക്കുകയാണ് സജിനെയും കുടുംബത്തെയും. സജിനെയും ഭാര്യയയെയും അഭിനന്ദനമറിയിച്ച് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. അതേസമയം മറ്റൊരാൾ പറഞ്ഞത് അനാഥർ ആയി എന്ന് തോന്നുന്ന മക്കൾ ഉണെങ്കിൽ അദ്ദേഹത്തിന് നൽകാൻ ആണ്.

തങ്ങൾക്ക് കുട്ടികൾ ഇല്ലാത്തതു കൊണ്ട് അവരെ താന് ഭാര്യയും കൂട്ടി പൊന്നു പോലെ നോക്കികൊലാം എന്നാണ് പറയുന്നത് . ഇതേപോലെ  വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി  നിരവധിപ്പേരാണ് രംഗത്തെത്തുന്നത്. അത്തരത്തിൽ വന്ന വ്യത്യസ്തമായ ഈ അഭ്യർഥന വളരെപ്പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. കരുത്തോടെ ഒന്നിച്ചു നിൽക്കാമെന്ന് ഉറക്കെയുറക്കെ പറയാൻ ഇത്തരം മനുഷ്യരുള്ളപ്പോൾ നമുക്കെങ്ങനെയാണ് തോറ്റുകൊടുക്കാൻ സാധിക്കുന്നത്. വയനാടിനെ കൈവിടാൻ നമുക്കാവില്ലെന്ന് ആവർത്തിച്ച് ഉറപ്പിക്കുകയാണ് മലയാളികൾ. പ്രളയത്തെ പോലും തോൽപിക്കുന്ന ചേർത്തുവെപ്പാണ് എവിടെയും കാണാനാവുന്നത്. വയനാട്ടില്‍ ദുരന്ത ഭൂമിയില്‍ ഓരോ ജീവനും രക്ഷിക്കാനുള്ള തീവ്ര പരിശ്രമമാണ് നടക്കുന്നത്. മനസിനെ ഉലയ്ക്കുന്ന വാര്‍ത്തകള്‍ക്കിടയിലും മലയാളികളുടെ ഐക്യവും സ്‌നേഹവും വീണ്ടും വീണ്ടും  മനസിലാകുകയാണ്. സഹജീവികളോട് എത്രമാത്രം കരുണയുള്ളവരാണ് നമുക്ക് ചുറ്റുമുള്ളതെന്ന് മനസിലാകുക ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂടിയാണ്. ഓരോരുത്തരും അവരവരുടെ സാഹചര്യത്തിന് അനുസരിച്ചുള്ള  സഹായങ്ങളാണ്  ചെയ്യുന്നത് .  എന്നാൽ ഇതിനിടയിലും ഉരുള്പൊട്ടലിനേക്കാൾ വലിയ ദുരന്തങ്ങൾ കുത്തിത്തിരുപ്പുണ്ടാക്കുന്നതും കാണാം . ബീഫ് കഴിക്കുന്നത് കൊണ്ടാണ് അതേസമയം വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 250 ആയി. കണക്കുകള്‍ പ്രകാരം 225 പേരെ ഇനിയും കണ്ടെത്താനുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 144 മൃതദേഹം കണ്ടെടുത്തുവെന്നും 191 പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.കൂടാതെ സൈന്യത്തിന്റെ നേതൃത്വത്തിൽ ബെയ്ലി പാലത്തിന്റെ നിർമ്മാണം രാത്രിവൈകിയും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പാലം പണി രാവിലെയോടെ പൂർത്തികരിച്ചാൽ അവശ്യസാധങ്ങനങ്ങൾ മുണ്ടക്കൈയിൽ എത്തിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ.