
കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച് കൊണ്ടാണ് ഇന്നലെ വയനാട്ടിൽ നിന്നുള്ള ദുരന്ത വാർത്ത എത്തിയത്. അപ്രതീക്ഷിതമായി ഉണ്ടായ ഉരുൾ പൊട്ടലിൽ നൂറിൽ അധികം ആളുകൾ ആണ് ഇതിനോടകം മരണപ്പെട്ടത്. തങ്ങളുടെ ഉറ്റവരെ കാണാതെ നിലവിളിക്കുന്ന മനുഷ്യർ ഇന്നലെ മുതൽ കേരളം ജനതയെ കരയിച്ച് കൊണ്ടിരിക്കുകയാണ്. നേരം ഇരുട്ടി വെളുത്തപ്പോഴേക്കും വയനാടിന്റെ ഒരു ഗ്രാമം തന്നെയാണ് ഒലിച്ച് പോയത്. മേപ്പാടി ചൂരല്‍മല മുണ്ടക്കൈ ഉരുള്‍ പൊട്ടലില്‍ മരണപ്പെട്ടവരിൽ പലരും ആരൊക്കെ ആണെന്ന് ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് ദുഖകരമായ കാര്യം.

എന്നാൽ നാട്ടുകാരുടെയും സേനയുടെയും സാഹത്തോടെ ജീവൻ തിരിച്ച് കിട്ടിയവരും നൂറു കണക്കിന് ആണ്. ഇന്നലെ മുതൽ ദുരന്ത ഭൂമിയിലെ കാഴ്ചകൾ കണ്ടു നടുങ്ങി ഇരിക്കുകയാണ് മലയാളികൾ. എന്നാൽ അപകടം സംഭവിക്കാൻ പോകുന്നതിന്റെ സൂചനകൾ തലേ ദിവസം മുതൽ വെള്ളം കാണിച്ചിരുന്നു. തലേ ദിവസം വൈകിട്ട് മുതല്‍ പുഴയിലെ വെള്ളത്തിന്റെ കളർ മാറിയിരുന്നു, മാത്രമല്ല ഈ വെള്ളത്തിന് ചളിമണവും ഉണ്ടായിരുന്നു. ഒരു പക്ഷെ ഈ സമയത്ത് തന്നെ മണ്ണിടിച്ചില്‍ ആരംഭിച്ചിരിക്കണം. വെള്ളത്തിന്റെ നിറം മാറിയതും ചളി മണം വരുന്നതും നാട്ടുകാരും ശ്രദ്ധിച്ചിരുന്നു. ഇതേ തുടർന്ന് സമീപ വാസികളെ ഒഴിപ്പിച്ചിരുന്നു. അൻപതോളം അന്യ സംസ്ഥാന തൊഴിലാളികളെയും ലയത്തിൽ നിന്നും മാറ്റിയെങ്കിലും ഇവരിൽ കുറച്ച് പേര് മാറിപോകാൻ കൂട്ടാക്കാതെ ലയത്തിൽ തന്നെ കിടന്നു. എന്നാൽ ഇവരും ലയവും ഒഴുകി പോകുകയായിരുന്നു.

നൂറോളം പേര് ഉണ്ടായിരുന്ന ക്യാമ്പ് നടന്ന സ്കൂൾ ദുരന്തത്തിൽ പൂർണ്ണമായി ഒഴുകി പോകുകയായിരുന്നു. അപകട സൂചന ഉണ്ടായപ്പോൾ തന്നെ സ്ഥലത്ത് നിന്ന് മാറി താമസിക്കുവാൻ അധികാരിൽ നിർദ്ദേശിച്ചിരുന്നു എങ്കിലും ഇത് കേൾക്കാതെ വീട്ടിൽ തന്നെ താമസിച്ചവർ ആണ് അപകടത്തിൽ പെട്ടത്. രാത്രി ആദ്യ ഉരുള്‍ പൊട്ടിയപ്പോള്‍ തന്നെ അനേകം പേരേ ഒഴിപ്പിച്ചു. വലിയൊരു ദുരന്തം വരുന്നത് മുൻകൂട്ടി കാണാൻ കഴിയാതെ മുണ്ടക്കൈയിലെ ജനം ഉറങ്ങിക്കിടക്കവേയാണു ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെ മുണ്ടക്കൈയെ തകർത്ത് ആദ്യ ഉരുള്‍പൊട്ടലുണ്ടാകുന്നത്. സംഭവമറിഞ്ഞ് മേപ്പാടിയില്‍നിന്നു നിരവധിപേർ മുണ്ടക്കൈയിലെത്തി. കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായി ഇത് മാറി.











