
രാത്രിയിൽ മൊബൈലിൽ ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന് ശ്രദ്ധിച്ചത്. തൊട്ട് നോക്കിയപ്പോൾ കണ്ടത് ഒരു ഉഗ്രൻ പാമ്പിനെയാണ്. അലറി വിളിച്ച് യുവാവ് പാഞ്ഞതോടെ രക്ഷപ്പെടാൻ ശ്രമിച്ച പാമ്പാണേ കിണറ്റിലും വീണു. കാസർകോടാണ് സംഭവം. ഒളവറയിൽ താമസിക്കുന്ന അസം ഗുവാഹത്തി സ്വദേശി അബ്ദുൽ അസീസിന്റെ (21) തേഹത്ത് കൂടിയാണ് പെരുമ്പാമ്പ് ഇഴഞ്ഞുനീങ്ങിയത്.
കഴിഞ്ഞ ദിവസം അർധരാത്രി 12 മണിയോടെയാണ് സംഭവം. രണ്ട് മീറ്ററിലധികം നീളവും 15 കിലോയിലധികം ഭാരവുമുള്ളതുമായ പെരുമ്പാമ്പിന്റെ പിടിയിൽ നിന്നും യുവാവ് രക്ഷപ്പെടുകയായിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് തൊട്ടടുത്തുള്ള വീട്ടിലാണ് യുവാവും കുടുംബവും താമസിക്കുന്നത്. പ്ലാസ്റ്റിക്, ചില്ല് കുപ്പികൾ ശേഖരിച്ച് വിൽപന നടത്തുന്ന ജോലിയാണ് അബ്ദുൽ അസീസിന്. മൂന്ന് കുടുംബങ്ങളും അടക്കം 12 പേരാണ് ഒളവറയിലെ വീട്ടിൽ വിവിധ മുറികളിലായി താമസിക്കുന്നത്.
ഇവരിൽ മൂന്ന് പേർ ചെറിയ കുട്ടികളാണ്. ശരീരത്തിന്റെ പുറത്ത് ചെറിയ തണുപ്പും നനവ് തോന്നിയതോടെയാണ് യുവാവ് ഒന്ന് തൊട്ട് നോക്കിയത്. മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ നോക്കിയപ്പോൾ പാമ്പിനെ കണ്ടതോടെ യുവാവ് പിടിഞ്ഞെഴുന്നേറ്റു. ബഹളം കേട്ട് എല്ലാവരും എത്തിയ അലറി വിളിച്ചതോടെ പാമ്പ് അടുക്കളയോട് ചേർന്നുള്ള കിണറിൻ്റെ ആൾ മറയിലേക്ക് കയറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കിണറ്റിൽ വീണത്. വനം വകുപ്പിന് കീഴിലുള്ള ചെറുവത്തൂർ കൊടക്കാട്ടെ ഫോറസ്റ്റ് റെസ്ക്യൂവർ പാമ്പിനെ രക്ഷിക്കുകയും മാലോം കോട്ടഞ്ചേരി മലയിൽ തുറന്നു വിടുകയും ചെയ്തു.











