വളര്‍ത്തുനായ്ക്കള്‍ ഉള്ളവര്‍ സൂക്ഷിക്കുക, അമേരിക്കയില്‍ കാണാതായ മദ്ധ്യവയസ്‌കന് സംഭവിച്ചത് ഇങ്ങനെ

മാസങ്ങള്‍ക്ക് മുമ്പ് കാണാതായ ഫ്രെഡി മാക്കി (57) നെയാണ് ഇപ്പോള്‍ സ്വന്തം നായകള്‍ ഭക്ഷിച്ചതായി പൊലീസ് കണ്ടെത്തിയിരിക്കുന്നത്. 18 നായ്ക്കള്‍ ചേര്‍ന്നാണ്  മദ്ധ്യവയസ്‌കനെ കൊന്നു തിന്നത്. ഫ്രെഡിയുടെ താമസം ടെക്സാസിലെ വീനസില്‍ ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു .

ഇവിടെയുണ്ടായിരുന്നത് . 18 വളര്‍ത്തുനായ്ക്കളും ഫ്രെഡിയും മാത്രമാണ് . പൊലീസില്‍ പരാതി നല്‍കിയത്  രണ്ടാഴ്ചയിലൊരിക്കല്‍ ബന്ധുക്കളോടൊപ്പം പുറത്തു പോകുന്ന ഫ്രെഡിയെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാണാത്തതിനാലാണ്.  ബന്ധുക്കള്‍ വീട്ടുവളപ്പില്‍ കയറാന്‍ ശ്രമിച്ചെങ്കിലും വളര്‍ത്തുനായ്ക്കള്‍ ഇവര്‍ക്കുനേരെ തിരിഞ്ഞതിനാല്‍ പിന്‍വാങ്ങി.

അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സംഘം പരിശോധനയ്ക്കായുള്ള ശ്രമങ്ങള്‍ തുടങ്ങിയത് തുടര്‍ന്നാണ്. ബന്ധുക്കളെയും സമീപപ്രദേശത്ത് താമസിക്കുന്നവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഫ്രെഡിയുടെ വീട്ടുവളപ്പില്‍ നിന്ന് പൊലീസ് സംഘത്തിന് മനുഷ്യന്റെ എല്ലുകളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചത് ഇതിനിടെയാണ്.

വിശദ പരിശോധനയില്‍ കൂടുതല്‍ എല്ലിന്‍കഷണങ്ങള്‍ കണ്ടെത്തി. നായ്ക്കളുടെ വിസര്‍ജ്ജ്യത്തില്‍ നിന്ന് മനുഷ്യന്റെ തലമുടി കണ്ടെടുത്തത് ഇതിനു പിന്നാലെയാണ്. ഫ്രെഡിയുടെ വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും വിസര്‍ജ്ജ്യത്തില്‍നിന്ന് കണ്ടെടുത്തു.  വളര്‍ത്തുനായ്ക്കള്‍ ഭക്ഷിച്ചതാകുമെന്ന സംശയം ഡിഎന്‍എ പരിശോധനാഫലം പുറത്തു വന്നതോടെ സ്ഥിരീകരിച്ചു..