
പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ നടിമാര്‍ ചിത്രങ്ങള്‍ പങ്കുവെക്കുമ്പോള്‍ വസ്ത്രത്തെക്കുറിച്ചും പോസിനെക്കുറിച്ചും മോശം കമന്റുണ്ടാകാറുണ്ട്. തക്ക മറുപടി നല്കി മോശം കമന്റ് ഇട്ടവരുടെ വായടിപ്പിക്കും ചിലര്‍.

പക്ഷെ ചിലര്‍ ഡിലീറ്റ് ചെയ്ത് സൈബര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപെടും. ഒടുവിലായി സദാചാരം പഠിപ്പിക്കാനെത്തിയിരിക്കുന്ന ഒരു കൂട്ടം ആള്‍ക്കാരേ ഹാപ്പി വെഡ്ഡിങ്ങിലൂടെ മലയാള സിനിമയിലെത്തിയ നടി ദൃശ്യ രഘുനാഥ് കൈകാര്യം ചെയ്യുകയാണ്.

‘എന്തിനാണ് പെങ്ങളെ സ്വയം നാണം കെടുന്നത് ‘ എന്ന് ചോദിച്ച യുവാവിനു തക്കതായ മറുപടിയാണ് ദ്രിശ്യ നല്‍കിയത്. മുലകള്‍ സ്വാഭാവികമാണ് വേണ്ടതെല്ലാം മറച്ചിട്ടുണ്ട്. തനിക്ക് മുറിച്ച് കളയാന്‍ പറ്റില്ലെന്നുമായിരുന്നു ദൃശ്യയുടെ മറുപടി.

ദ്രിശ്യയുടെ മറുപടിയും ദ്രിശ്യയെയും നിരവധി പേര് അഭിനന്ദിച്ചും കമന്റ് ചെയ്തിട്ടുണ്ട്.











