
ദുബായ്:- ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ അനുമതിയില്ലാതെ പരിശോധിച്ചതിന് യുഎയി കോടതി അറബ് യുവതിയെ നാടുകടത്താന്‍ വിധിച്ചു. യുവതി ഏകദേശം 27 ലക്ഷം രൂപ പിഴ അടക്കാനും കോടതി വിധിച്ചു. ഭര്‍ത്താവിന്റെ പരാതിയില്‍ മേല്‍ ആയിരുന്നു കോടതിയുടെ നിരീക്ഷണം.

ഭാര്യ തന്‍റെ മൊബൈല്‍ പരിശോധിക്കുകയും അതിലെ ചിത്രങ്ങള്‍ മറ്റൊരു മൊബൈലിലേക്ക് മാറ്റുകയും ചെയ്തു എന്നതാണ് പരാതി. എന്നാല്‍ യുവതിയുടെ ഭാഗം ഭര്‍ത്താവിനു പരസ്ത്രീ ബന്ധം ഉണ്ടെന്നും അത് പരിശോധിക്കാന്‍ വേണ്ടിയാണ് താന്‍ അത് ചെയ്തത് എന്നുമാണ്.

ദുബായിലും സൗദിയിലും അനുമതിയില്ലാതെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യം ഹനിക്കുമെന്നതിനാല്‍ അജ്മാനിലെ ക്രിമിനല്‍ കോടതി സൈബര്‍ നിയമം അനിസരിച്ചാണ് യുവതിക്ക് ശിക്ഷ വിധിച്ചത്.

ഭാര്യ ആയാലും മറ്റൊരു വ്യക്തിയായാലും അനുമതിയില്ലാതെ ഫോണ്‍ പരിശോധിക്കുന്നത് അറബ് രാജ്യങ്ങളില്‍ കഠിനമായ കുറ്റമായാണ് കണക്കാക്കുന്നത്. സ്ത്രീകളെ മതത്തിന്‍റെ പേരില്‍ അടിച്ചമര്‍ത്തുന്നത് പലമേഖലയിലും ഇപ്പോഴും തുടരുന്നു.











