ഹിമാലയന്‍ താഴ്‌വരയിൽ 200 കോടി മുടക്കി നടത്തിയ ആഡംബര വിവാഹം ബാക്കി വെച്ചത് 4000 കിലോയിലധികം മാലിന്യം,

ഹിമാലയന്‍ വിനോദ സഞ്ചാര മേഖലയായ ഔലിയില്‍ ജൂണ്‍ 18 മുതല്‍ 22 വരെയായിരുന്നു 200 കോടി മുടക്കി ആഡംബര വിവാഹം നടന്നത്. വിവാഹാഘോഷം പ്രകൃതിയെ നശിപ്പിക്കുന്നുവെന്ന് ആരോപിച്ച് കോടതിയില്‍ എത്തിയിരുന്നു. 4000 കിലോയിലധികം വരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള ചെലവ്  നടത്തിയവരില്‍ നിന്ന് ഈടാക്കാന്‍ നഗരസഭ തീരുമാനിച്ചു.

54000 രൂപ അജയ് ഗുപ്തയില്‍ നിന്നും അതുല്‍ ഗുപ്തയില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള ചെലവിനായി ഇതിനോടകം തന്നെ  ഈടാക്കി. ഇവരില്‍ നിന്ന് തന്നെ ലിന്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യാനുള്ള തുകയും ഈടാക്കാന്‍ നഗരസഭ തീരുമാനിച്ചു.

വിവാഹം ഏതെങ്കിലും പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടോ  എന്നറിയാന്‍ നൈനിറ്റാള്‍ ഹൈക്കോടതി ആരാഞ്ഞു.  നഗരസഭ ഇതിനോടകം നീക്കം ചെയ്തത്  150 ക്വിന്‍റല്‍ മാലിന്യങ്ങളാണ്.  ഇത്രയും മാലിന്യങ്ങള്‍ പുറന്തള്ളിയത് 150 പേര്‍ക്ക് മാത്രം പങ്കെടുക്കാന്‍ അനുവാദം നല്‍കിയ വിവാഹത്തിലാണ്.

ഗുപ്ത കുടുംബം മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യമായ മുഴുവന്‍ തുകയും നഗരസഭയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു