കൂട്ടുകാരികള്‍ക്കൊപ്പം സ്റ്റൈലായി ഡാന്‍സ് കളിച്ച് നിരഞ്ജന- വീഡിയോ വൈറല്‍

കുറച്ച് ചിത്രങ്ങളിലേ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് നടി നിരഞ്ജന അനൂപിനെ. രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തിലൂടെയായിരുന്നു നിരഞ്ജനയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം. ലോഹത്തിന് ശേഷം C/O സൈറ ബാനു ,പുത്തന്‍ പണം,…

കുറച്ച് ചിത്രങ്ങളിലേ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് നടി നിരഞ്ജന അനൂപിനെ. രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തിലൂടെയായിരുന്നു നിരഞ്ജനയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം. ലോഹത്തിന് ശേഷം C/O സൈറ ബാനു ,പുത്തന്‍ പണം, ഗൂഢാലോചന തുടങ്ങിയ പടങ്ങളിലും നടി അഭിനയിച്ചു. ബി.ടെക് എന്ന ചിത്രത്തിലെ അനന്യ വിശ്വനാഥന്‍ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് നിരഞ്ജനയ്ക്ക് ലഭിച്ചത്.

https://www.instagram.com/p/Ca4jauwpDCq/

സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരം. ഇപ്പോഴിതാ നിരഞ്ജന തന്റെ കൂട്ടുകാരികള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുകയാണ്. സ്‌റ്റൈലിഷ് ലുക്കിലാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബര്‍മുഡ, കിംഗ് ഫിഷ്, ലളിതം സുന്ദരം എന്നിവയാണ് നടിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.