മലയാളി നടന്‍ വരന്‍; വിവാഹ വാര്‍ത്തയോട് പ്രതികരിച്ച് നിത്യ മേനോന്‍

നിത്യ മേനോന്‍.. ഈ പേര് സിനിമാ മേഖലയില്‍ അധികം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും നല്ല ഇമേജ് സ്വന്തമാക്കിയ താരം ഇപ്പോള്‍ നിരവധി ഷോകളുടെ വിധികര്‍ത്താവായി എത്തുന്നുണ്ട്. മറുവശത്ത്, നിരവധി വെബ്…

നിത്യ മേനോന്‍.. ഈ പേര് സിനിമാ മേഖലയില്‍ അധികം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും നല്ല ഇമേജ് സ്വന്തമാക്കിയ താരം ഇപ്പോള്‍ നിരവധി ഷോകളുടെ വിധികര്‍ത്താവായി എത്തുന്നുണ്ട്. മറുവശത്ത്, നിരവധി വെബ് സീരീസുകള്‍ ചെയ്തുകൊണ്ടും നിത്യ മേനോന്‍ മികച്ച ആരാധകരെ നേടി.

nithya-menon

ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. തന്നെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്നും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കും മുന്നേ ലഭിച്ച വിവരത്തിലെ സത്യാവസ്ഥ മാധ്യമങ്ങള്‍ പരിശോധിക്കണമെന്നും നടി വ്യക്തമാക്കി. നിത്യ മേനോനും മലയാള സിനിമയിലെ ഒരു പ്രമുഖ നടനും തമ്മില്‍ വിവാഹിതരാകുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Nithya Menen (8)

വിജയ് സേതുപതി ആദ്യമായി മലയാളത്തില്‍ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം 19(1)(എ) ആണ് നടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. നവാഗതയായ ഇന്ദു വിഎസ് സംവിധാനം ചെയ്യുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ നേരിട്ട് റിലീസ് ചെയ്യും.

2020 ല്‍ കൊവിഡിനിടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ റിലീസ് നീണ്ടുപോകുകയായിരുന്നു. ചിത്രം ഉടന്‍ വരുന്നതായുള്ള വിവരം മോഷന്‍ പോസ്റ്റാറിനൊപ്പം ഹോട്ട്സ്റ്റാറിന്റെ ഔദ്യോഗിക പേജില്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ഇന്ദ്രന്‍സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആന്റോ ജോസഫിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ആന്റോ ജോസഫ് ഫിലിം കമ്പനി ആണ് നിര്‍മാണം.