മമ്മൂക്ക ഫാന്‍സിന്റെ ഒരു ടീം തന്നെ അന്ന് കോളേജില്‍ ഉണ്ടായിരുന്നു! -നിവിന്‍ പോളി

മലയാളി സിനിമാ സ്‌നേഹികളുടെ പ്രിയ നടനാണ് നിവിന്‍ പോളി. ഒരു കടുത്ത മമ്മൂക്ക ആരാധകന്‍ കൂടി ആയ താരം, തന്റെ കലാലയ ജീവിതത്തെ കുറിച്ച് ഓര്‍ത്ത് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടുകയാണ്. ഒരു പ്രമുഖ ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പറഞ്ഞത്. കോളേജില്‍ പഠിക്കുന്ന കാലത്ത് മമ്മൂക്കയുടെ കടുത്ത ആരാധകന്‍ ആണെന്ന് കേട്ടിട്ടുണ്ട്. അപ്പോഴുള്ള ഒരു അനുഭവം പങ്കുവെയ്ക്കാമോ എന്ന ചോദ്യത്തിനാണ് നിവിന്‍ പോളി ഉത്തരം പറഞ്ഞത്. താരത്തിന്റെ വാക്കുകളിലേക്ക്….

കോളേജില്‍ പഠിക്കുന്ന കാലത്ത് മമ്മൂക്കയുടെ സിബിഐ എന്ന സിനിമ എല്ലാവരും കാത്തിരുന്ന ഒരു സിനിമ ആയിരുന്നു. എല്ലായിടത്തും ഉള്ളത് പോലെ ഫാന്‍ ഫൈറ്റ് സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്… മമ്മൂക്ക ഫാന്‍ ഫൈറ്റും മോഹന്‍ലാല്‍ ഫാന്‍ ഫൈറ്റും എല്ലാം ഉണ്ടായിരുന്നു. ഞങ്ങള്‍ മമ്മൂക്ക ഫാന്‍സിന്റെ ഒരു ഗ്രൂപ്പ് തന്നെ കോളേജില്‍ ഉണ്ടായിരുന്നു. സിബിഐ ഇറങ്ങുന്ന സമയത്ത് ഞങ്ങള്‍ സീനിയേഴ്‌സ് ആയിരുന്നു.

അന്ന് ക്യാന്റീനിലേക്ക് വരുന്ന എല്ലാവരേയും കുറി തൊടീക്കും. കുറി തൊട്ടാല്‍ മാത്രമായിരുന്നു ചായ കുടിക്കാന്‍ അനുവദിച്ചിരുന്നത്. ക്ലാസ് നടക്കുന്ന സമയത്ത് പാട്ട് വെച്ച് വരാന്തയില്‍ കൂടി നടക്കുന്ന പരിപാടികള്‍ എല്ലാം ഉണ്ടായിരുന്നു.. അതേസമയം, ഒരു സിനിമ മമ്മൂക്കയോടൊപ്പം ചെയ്യണം എന്നുള്ളത് എനിക്ക് വലിയ ആഗ്രഹം ആണെന്നും നിവിന്‍ പോളി പറയുന്നു.

NivinPauly

അതൊരു സ്വപ്‌നമാണ്.. അത് നടക്കണം എന്നും നടന്‍ പറയുന്നു. മഹാവീര്യര്‍ ആയിരുന്നു നിവിന്‍ പോളി അഭിനയിച്ച് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇപ്പോള്‍ വളരെ സെലക്ടീവ് ആയി മാത്രം സിനിമകള്‍ തിരഞ്ഞെടുക്കുന്ന അദ്ദേഹത്തിന്റെ അടുത്ത സിനിമകളും അണിയറയില്‍ ഒരുങ്ങുകയാണ്.

Previous article‘പൊന്നി ജീവിതത്തിന്റെ ഭാഗമായ പോലെ തോന്നി, പലപ്പോഴും പൊന്നിയെക്കുറിച്ച് ആലോചിച്ചിട്ടുണ്ട്’; ഫഹദ് ഫാസില്‍
Next articleഞങ്ങളുടെ കുട്ടിക്കളി മാറിയിട്ട് മതി കുട്ടികള്‍! കുക്കുവും ദീപയും പറയുന്നു