മലയാളം ന്യൂസ് പോർട്ടൽ
News

അസുഖം ബാധിച്ചു ഭർത്താവ് മരിച്ചു ,ശവസംസ്കാരം നടത്താൻ പൈസ ഇല്ല, കുളത്തിൽ ചാടിയ അമ്മയും മകളും മരിച്ചു , ഒരു മകൾ രക്ഷപെട്ടു

sucide-

തമിഴ്നാട്ടിലെ നാഗർകോവിൽ ശുചീന്ദ്രത്താണ് സംഭവം. ഭർത്താവ് മരിച്ചതിന് പിന്നാലെ കുളത്തിൽ ചാടിയ ഭാര്യയും മകളും. ഒപ്പം ചാടി മറ്റൊരു മകൾ ആശുപത്രിയിൽ ചികിത്സയിൽ.അച്ഛന്റെ മൃതദേഹം സംസ്കരിക്കുന്നതിനുപോലും നിവർത്തിയില്ലാതെ വന്നതോടെയാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്ന് രക്ഷപ്പെട്ട മകൾ പൊലീസിനോട്.

നാഗർകോവിൽ ഒഴുകിനശ്ശേരി ചന്ദന മാരിയമ്മൻ സ്ട്രീറ്റിലെ വടിവേൽ മുരുകൻ (78), ഭാര്യ പങ്കജം (67), മകൾ മാല (46) എന്നിവരാണ് മരിച്ചത്. മൈഥിലി (47) ആണ് ചികിത്സയിലുള്ളത്.

sucide
sucide

ശുചീന്ദ്രത്തിന് സമീപം നല്ലൂരിലെ ഇളയ നയിനാർ കുളത്തിൽ മൂന്നുപേർ മുങ്ങിത്താഴുന്നത് കണ്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി മൂന്നു പേരെയും കരയ്ക്കെടുത്തെങ്കിലും പങ്കജത്തെയും മാലയെയും രക്ഷിക്കാനായില്ല. എല്ലാവരുടെ കൈകൾ തുണികൊണ്ട് കെട്ടിയനിലയിലായിരുന്നു. ആശുപത്രിയിലെത്തിച്ച മൈഥലിക്ക് ബോധം തെളിഞ്ഞപ്പോഴാണ് കൂടുതൽ വിവരങ്ങൾ ലഭ്യമായത്.

അച്ഛൻ വീട്ടിൽ മരിച്ചുകിടക്കുകയാണെന്നും മറ്റ് ആശ്രയമൊന്നുമില്ലാത്തതിനാൽ അമ്മയും സഹോദരിയും താനും ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് മൈഥിലി പൊലീസിനോട് പറഞ്ഞത്. തുടർന്ന് വീട് പരിശോധിച്ചപ്പോഴാണ് വടിവേൽ മുരുകന്റെ മൃതദേഹം കണ്ടെത്തിയത്.

dead-body
dead-body

മരപ്പണിക്കാരനായിരുന്ന വടിവേൽ മുരുകന്റെ ദിവസവരുമാനത്തിലാണ് കുടുംബം കഴിഞ്ഞുവന്നത്. രണ്ട് പെൺമക്കളും അവിവാഹിതരാണ്. വടിവേൽ മുരുകൻ ഏതാനും ദിവസങ്ങളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് മരിച്ചത്. മൃതദേഹം സംസ്കരിക്കാൻ പോലും കാശില്ലാതെ വന്നതോടെയാണ് ജീവനൊടുക്കാൻ ഭാര്യയും മക്കളും തീരുമാനിച്ചത്.