ഹാപ്പിവെഡ്ഡിങ്ങ് എന്ന എന്റെ ആദ്യ സിനിമ വലിയ താരങ്ങൾ ഇല്ലാതെ എങ്ങനെ ഓടി എന്ന് പലരും ചോദിച്ചിട്ടുണ്ട് ; കഷ്ടപ്പെട്ടു നേടിയ പലതും ത്യജിച്ചിട്ടാണ് ഒരുപാട്‌ പേർ സിനിമ എന്ന വലിയ സ്വപ്നത്തിന്റെ പുറകെ എത്തുന്നത് !

ഹാപ്പി വെഡിങ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഒമർ ലുലു. സംവിധായകൻ എന്നതിനപ്പുറം സമൂഹത്തിലെ പല പ്രശനങ്ങളിലും ഇടപെട്ടിട്ടില്ല വ്യക്തികൂടിയാണ് ഒമർ. അതുകൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കുവാനും…

ഹാപ്പി വെഡിങ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഒമർ ലുലു. സംവിധായകൻ എന്നതിനപ്പുറം സമൂഹത്തിലെ പല പ്രശനങ്ങളിലും ഇടപെട്ടിട്ടില്ല വ്യക്തികൂടിയാണ് ഒമർ. അതുകൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കുവാനും ഒമ്രിതിനു സാധിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ” പുതുമുഖങ്ങളുടെ സിനിമക്ക് മിനിമം റൺ എന്ന രീതി ഏർപ്പെടുത്തുക. കഷ്ടപ്പെട്ടു നേടിയ പലതും ത്യജിച്ചിട്ടാണ് ഒരുപാട്‌ പേർ സിനിമ എന്ന വലിയ സ്വപ്നത്തിന്റെ പുറകെ എത്തുന്നത്.വലിയ താരങ്ങൾ ഇല്ലാത്ത കാരണം ഇനീഷ്യൽ കിട്ടില്ല എന്ന് പറഞ്ഞും, അഥവാ ഇനി പുതുമുഖങ്ങളുടെ സിനിമക്ക് നല്ല അഭിപ്രായം കിട്ടിയാൽ തന്നെ ഒന്നു ഹോൾഡ് ചെയ്‌ത്‌ പോലും സപ്പോർട്ട് ചെയാതെ സ്റ്റാർ പടങ്ങൾക്ക് പിന്നാലെ ഓടിയ തീയേറ്റർ ഉടമകൾക്ക് കിട്ടിയ അടിയാണ് മരക്കാർ. ഇത് ഒരു വെളിപാടാണ് ഇനിയെങ്കിലും പഴയ രീതികൾ വിട്ട് പുതുമുഖങ്ങളുടെയും ചെറിയ താരങ്ങളുടെയും സിനിമകളെ കൂടി സപ്പോർട്ട് ചെയ്യൂ.മിനിമം റൺ (കുറഞ്ഞത് രണ്ടാഴ്ച്ച ഒരു ഷോ എങ്കിലും) എന്ന ആശയം നടപ്പാക്കുക സിനിമ വളരട്ടെ അത് ഒരുപാട്‌ പേരുടെ ജീവിതവും സ്വപ്നമാണ്. (ഹാപ്പിവെഡ്ഡിങ്ങ് എന്ന എന്റെ ആദ്യ സിനിമ വലിയ താരങ്ങൾ ഇല്ലാതെ എങ്ങനെ ഓടി എന്ന് ചോദിക്കുന്നവർക്കായി വളരെ കുറച്ച് തീയറ്ററിൽ ആയിരുന്നു റിലീസ്. മെല്ലെ മൗത്ത് പബ്ളിസിറ്റി കിട്ടി വന്ന ആ സമയത്ത് റംസാൻ നോമ്പ് കാരണം വേറെ പുതിയ റിലീസ് ഉണ്ടായില്ല.)”എന്നായിരുന്നു ഒമറിന്റെ കുറിപ്പ്. താരത്തെ പിന്തുണച്ചുകൊണ്ട് ഒട്ടേറെ ആളുകളാണ് രംഗത്ത് എത്തിയിരിക്കുന്നത്.