‘നീ ഈ പിന്‍ എല്ലാം കൂടി കുത്തിക്കേറ്റും’ പടച്ചോനെ ഇങ്ങളെ കാത്തോളീ ടീസര്‍

Follow Us :

ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായെത്തിയ ഏറ്റവും പുതിയ ചിത്രം ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആക്ഷേപ- ഹാസ്യ വിഭാഗത്തില്‍, ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടിട്ടുണ്ട്. കുടുംബ പ്രേക്ഷകരുടെ മനസ്സിലേക്കുള്ള ശ്രീനാഥ് ഭാസിയുടെ യാത്രയുടെ തുടക്കം കൂടിയാണ് ‘പടച്ചോനെ ഇങ്ങള് കാത്തോളീ’. നര്‍മ്മത്തിനും, പ്രണയത്തിനും ഗാനങ്ങള്‍ക്കും എല്ലാം പ്രാധാന്യം നല്‍കികൊണ്ട് ഒരു സമ്പൂര്‍ണ വിനോദ സിനിമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബിജിത്ത് ബാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന്.

ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസുകുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘വെള്ളം’, ‘അപ്പന്‍’ എന്നിവയാണ് ഇവര്‍ നിര്‍മ്മിച്ച മറ്റ് രണ്ട് ചിത്രങ്ങള്‍. ചിത്രത്തിന്റെ ട്രെയിലര്‍, ടീസര്‍, ലിറിക്കല്‍ വീഡിയോസ് എന്നിവ കഴിഞ്ഞ ദിവസങ്ങളില്‍ റിലീസ് ചെയ്തിരുന്നു. ആന്‍ ശീതള്‍, ഹരീഷ് കണാരന്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, അലന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ, ഷൈനി സാറ, സുനില്‍ സുഗത, രഞ്ജി കങ്കോല്‍ , രസ്‌ന പവിത്രന്‍, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയല്‍ മഠത്തില്‍, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവന്‍, മൃദുല, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്.

രചന – പ്രദീപ് കുമാര്‍ കാവുന്തറ, എഡിറ്റിങ്ങ് – കിരണ്‍ ദാസ്, ഛായാഗ്രഹണം – വിഷ്ണു പ്രസാദ്, ഷാന്‍ റഹ്‌മാന്റെ സംഗീതത്തില്‍ നിധീഷ് നടേരി, ബി. കെ ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരാണ് ഗാനരചയിതാക്കള്‍. ആര്‍ട്ട് ഡയറക്ടര്‍- അര്‍ക്കന്‍ എസ് കര്‍മ്മ, മേക്കപ്പ്- രഞ്ജിത്ത് മണലിപറമ്പില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, വസ്ത്രാലങ്കാരം – സുജിത്ത് മട്ടന്നൂര്‍, പി ആര്‍ ഓ – മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്, മാര്‍ക്കറ്റിംഗ് – ഹുവൈസ് (മാക്‌സ്സോ).