
മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയാണ് താന്‍ പാലക്കാട് മത്സരത്തിന് ഇറങ്ങുന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി നടന്‍ രമേഷ് പിഷാരടി. താന്‍ ആരെയും നിര്‍ബന്ധിച്ച് പ്രചാരണത്തിന് ഇറക്കില്ലെങ്കിലും താന്‍ വിജയിച്ചാല്‍ മമ്മൂട്ടിയെ പാലക്കാട് എത്തിക്കുമെന്നും രമേഷ് പറയുന്നു.
എല്ലാ ദിവസും കമ്യുണിക്കേഷൻ ഉള്ള ഒരാളാണ് മമ്മൂക്ക. രാഷ്ട്രീയപരമായ കാര്യങ്ങളിൽ കഴിഞ്ഞ കുറേ നാളുകളായി താൻ ആശയസംസംവാദം നടത്തുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ഒരാള് കൂടിയാണ്. എല്ലാക്കാര്യങ്ങളിലും വേണ്ട നിർദേശങ്ങളും അഭിപ്രായവും പറയാറുണ്ട്, എതിരഭിപ്രായവും പറയാറുണ്ട്.
ചലച്ചിത്ര മേഖലയിൽ നിന്നും ആരെയും നിർബന്ധിച്ച് പ്രചാരണത്തിന് കൊണ്ടുവരണമെന്ന് ആഗ്രഹമില്ലെങ്കിലും വിജയിച്ചു കഴിഞ്ഞാൽ ഉറപ്പായും അദ്ദേഹത്തെ അവിടെ കൊണ്ടുവരാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു എന്നാണ് രമേഷ് പിഷാരടിയുടെ വാക്കുകൾ.











