വിഷമം വരുമ്പോള്‍ ബാപ്പയെ വിളിക്കാറുണ്ട്! എല്ലാം ഉപേക്ഷിച്ച് വരാനാണ് പറയുന്നത്!!! പ്രണവിന്റെ നല്ലപാതി ഷഹന

  ഷഹാനയുടെയും പ്രണവിന്റെയും പ്രണയം മാതൃകയാണ്. പണവും സൗന്ദര്യവും എല്ലാം പറഞ്ഞ് ഉപേക്ഷിക്കുന്നവര്‍ക്കിടയില്‍ പ്രണയമാണ് ഏറ്റവും വലുതെന്ന് കാണിച്ച് ജീവിതം മനോഹരമാക്കുകയാണ് ഇരുവരും. നെഞ്ചിന് താഴെ തളര്‍ന്ന് കിടക്കുന്ന പ്രണവിന്റെ താങ്ങും തണലുമാണ് ഷഹാന. പ്രണവിന്റെ നല്ലപാതിയാകാന്‍ ഷഹനയ്ക്ക് യാതൊരു സംശയവുമുണ്ടായിരുന്നില്ല.

  വിവാഹിതരായപ്പോള്‍ അധികം നീണ്ടുപോകില്ലെന്ന് പറഞ്ഞവര്‍ക്ക് മുമ്പില്‍ കൂടുതല്‍ സ്‌നേഹിച്ച് സന്തോഷത്തോടെ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. പ്രണവിന് താങ്ങായും തണലായും ഷഹാന ഇപ്പോഴുമുണ്ട്.

  ഇപ്പോള്‍ ഷഹാന ഫ്‌ലവേഴ്‌സ് ഒരു കോടിയിലെത്തി പങ്കുവച്ച വിശേഷങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ജീവിതം ആരംഭിച്ചപ്പോള്‍ പലതരം നെഗറ്റീവ് കമന്റുകള്‍ വന്നിരുന്നു. വീട്ടുകാര്‍ക്കും പലതരം ഭീഷണികള്‍ വന്നിരുന്നു.

  എന്നാലിപ്പോള്‍ സമാധാനത്തോടെ ജീവിക്കുകയാണ്, കേസുകളൊന്നുമില്ലെന്നും ഷഹാന പറയുന്നു. വീട്ടിലേക്ക് വിളിക്കാറുണ്ടെന്നും എല്ലാം ഉപേക്ഷിച്ച് ചെല്ലാനാണ് പറയുന്നത്. തനിക്ക് വിഷമം വരുമ്പോള്‍ ബാപ്പയെ വിളിക്കാറുണ്ട്. ഇടക്ക് വീട്ടിലൊന്നു പോകണമെന്നുണ്ട്. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ലെന്നും ഷഹാന പറയുന്നു.

  എട്ടു വര്‍ഷം മുമ്പ് പട്ടേപ്പാടത്തിനു സമീപം കുതിരത്തടത്ത് വെച്ച് ബൈക്ക് തെന്നിവീണാണ് പ്രണവിന്റെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റത്. ഒരു വര്‍ഷത്തോളം ചികിത്സയിലായിരുന്നു.

  പട്ടേപ്പാടത്തിന് സമീപം കുതിരതടത്ത് വച്ച് ബൈക്കില്‍ നിന്ന് വീണാണ് പ്രണവിന്റെ ശരീരം തളര്‍ന്നത്. ബികോം കഴിഞ്ഞ ഉടനായിരുന്നു അപകടം. എന്നാല്‍, ശരീരം തളര്‍ത്തിയ വിധിയ്ക്ക് പ്രണവിന്റെ മനസിനെ തളര്‍ത്താനായില്ല. കൂട്ടുകാരുടെ സഹായത്തോടെ നാട്ടിലെ ആഘോഷങ്ങളിലും ഉത്സവങ്ങളിലും പ്രണവ് നിറസാന്നിധ്യമായി.

  അങ്ങനെയൊരു ഉത്സവത്തില്‍ പങ്കെടുക്കുന്ന പ്രണവിന്റെ വീഡിയോയാണ് തിരുവനന്തപുരം സ്വദേശിനി ഷഹാനയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന്, മേസേജുകളിലൂടെ പ്രണവിനെ ബന്ധപ്പെടാന്‍ ഷഹാന ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഷഹന പ്രണയം അറിയിച്ചപ്പോള്‍ പ്രണവ് പരമാവധി നിരുത്സാഹപ്പെടുത്തി. എന്നാല്‍ ഷഹന പിന്മാറാന്‍ തയ്യാറല്ലായിരുന്നു.

  പ്രണവിനൊപ്പം ജീവിക്കാനുള്ള തീരുമാനത്തിലാണ് ഷഹന രണ്ട് വര്‍ഷം മുമ്പ്
  തൃശൂരിലേക്ക് കയറുന്നത്. തൃശൂരില്‍ നിന്നും പ്രണവിന്റെ സഹോദരന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. അവിടെ വച്ചാണ് ഷഹന ആദ്യമായി പ്രണവിനെ കാണുന്നതും. നേരിട്ടു കണ്ടപ്പോഴും വിവാഹത്തില്‍ നിന്നും നിരുത്സാഹപ്പെടുത്തിയെങ്കിലും ഷഹന വഴങ്ങിയില്ല. ഇതോടെയാണ് പ്രണവ് ഷഹനയെ ഹൈന്ദവ ആചാര പ്രകാരം താലി ചാര്‍ത്തിയത്. വിവാഹം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.