മലയാളിയായതുകൊണ്ട് അടച്ചു പൂട്ടിക്കെട്ടി, മൂടിപ്പുതച്ച് നടക്കണോ!!! മോശം ഡ്രസിനെ വിമര്‍ശിത്തവരോട് പ്രയാഗ മാര്‍ട്ടിന്‍

മലയാളത്തിലെ ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി പ്രയാഗ മാര്‍ട്ടിന്‍. അയല്‍പ്പക്കത്തെ കുട്ടിയായി ആരാധകലോകം ഹൃദയത്തിലേറ്റിയ നായികയാണ് താരം. ഇപ്പോഴിതാ താരത്തിന്റെ മേക്കോവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. അടുത്തിടെയായി അടിപൊളി സ്റ്റൈലിലാണ് താരം എത്തുന്നത്.…

മലയാളത്തിലെ ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി പ്രയാഗ മാര്‍ട്ടിന്‍. അയല്‍പ്പക്കത്തെ കുട്ടിയായി ആരാധകലോകം ഹൃദയത്തിലേറ്റിയ നായികയാണ് താരം. ഇപ്പോഴിതാ താരത്തിന്റെ മേക്കോവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. അടുത്തിടെയായി അടിപൊളി സ്റ്റൈലിലാണ് താരം എത്തുന്നത്.

അടുത്തിടെ ഒരു പരിപാടിയ്ക്ക്, വെറൈറ്റിയായിട്ടുള്ള ന്യൂ മോഡല്‍ പാന്റ് ധരിച്ച് താരം എത്തിയിരുന്നു. ആ ചിത്രങ്ങളിലുള്ള പ്രയാഗയുടെ ലുക്ക് വൈറലായിരുന്നു. അതിനെ കുറിച്ച് ചോദ്യം ചെയ്തയാള്‍ക്ക് പ്രയാഗ നല്ല മറുപടിയും കൊടുത്തിരുന്നു.

ഇപ്പോഴിതാ അതിനെ കുറിച്ച് ചോദിച്ചയാള്‍ക്ക് താരം നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ഡാന്‍സ് പാര്‍ട്ടി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വന്നതായിരുന്നു പ്രയാഗ. അപ്പോഴാണ് കഴിഞ്ഞ പ്രാവശ്യം ധരിച്ച വന്ന ലുക്ക് വിവാദമായിരുന്നല്ലോ എന്ന ചോദ്യം വന്നത്. അതിനിപ്പോ താനെന്തു വേണം എന്നായിരുന്നു പ്രയാഗ നല്‍കിയ മറുപടി.

കഴിഞ്ഞ പ്രാവശ്യത്തെ ലുക്ക് ഒരുപാട് വൈറലായിരുന്നല്ലോ, അത് കേരളത്തിലെ രീതികള്‍ക്ക് യോജിച്ചതല്ല എന്ന് പറഞ്ഞ് ഒരുപാട് കമന്റുകള്‍ വന്നിരുന്നല്ലോ, അതിനെ കുറിച്ച് എന്താണ് പ്രതികരണം എന്നായിരുന്നു താരത്തിനോട് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്.

അതിനൊക്കെ എന്ത് പറയാനാണ് ബ്രോ എന്നായിരുന്നു പ്രയാഗ മറുപടി പറഞ്ഞത്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ. കേരളത്തിലുള്ളവര്‍ക്ക് ആ സ്റ്റൈല്‍ പറ്റുന്നില്ലെങ്കില്‍ ഞാന്‍ എന്തു ചെയ്യണം. കമന്റിടുന്നവരുടെ ഇഷ്ടത്തിന് ജീവിക്കാന്‍ എനിക്ക് പറ്റില്ലല്ലോ. എനിക്ക് എന്റെ ഇഷ്ടത്തിനേ ജീവിക്കാന്‍ പറ്റുള്ളൂ. മലയാളി നടി എന്ന നിലയ്ക്ക് ഞാന്‍ അടച്ചു പൂട്ടിക്കെട്ടി, മൂടിപ്പുതച്ച് നടക്കണോ. കമന്റിടുന്നവര്‍ക്ക് പലതും പറയാം, അത് എന്തിനാണ് പറഞ്ഞത് എന്ന് അവരോട് പോയി ചോദിക്കൂ- പ്രയാഗ മറുപടിയായി പറഞ്ഞത്.