എലിസബത്ത് രാജ്ഞിയുടെ വിടവാങ്ങല്‍..! കണ്ണീരടക്കാനാവാതെ ബ്രിട്ടന്‍..!

എലിസബത്ത് രാജ്ഞിയുടെ വിയോഗത്തില്‍ കണ്ണീരടക്കാനാവാതെ ബ്രിട്ടന്‍. ബക്കിങ്ങാം കൊട്ടാരത്തില്‍ നിന്ന് പുറപ്പെടുവിച്ച കുറിപ്പിലൂടെയാണ് രാജ്ഞിയുടെ അന്ത്യ വിവരം പുറംലോകം അറിഞ്ഞത്. രാജ്ഞിയുടെ ആരോഗ്യനില ഗുരുതരം ആണെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ആരോഗ്യനില തരണം…

എലിസബത്ത് രാജ്ഞിയുടെ വിയോഗത്തില്‍ കണ്ണീരടക്കാനാവാതെ ബ്രിട്ടന്‍. ബക്കിങ്ങാം കൊട്ടാരത്തില്‍ നിന്ന് പുറപ്പെടുവിച്ച കുറിപ്പിലൂടെയാണ് രാജ്ഞിയുടെ അന്ത്യ വിവരം പുറംലോകം അറിഞ്ഞത്. രാജ്ഞിയുടെ ആരോഗ്യനില ഗുരുതരം ആണെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ആരോഗ്യനില തരണം ചെയ്ത് രാഞ്ജിയുടെ തിരിച്ച് വരവിനായി ബ്രിട്ടന്‍ ജനത പ്രാര്‍ത്ഥനയോടെ കാത്തിരുന്നു എങ്കിലും ആ പ്രാര്‍ത്ഥനകള്‍ വിഫലമായി.. 96-ാം വയസ്സിലാണ് രാജ്ഞിയുടെ വിയോഗം. സ്‌കോട്ട്‌ലന്റിലെ ബാല്‍മോറല്‍ കാസിലിലാണ് രാജ്ഞിയുടെ അന്ത്യം.

കിരീടധാരണത്തിന്റെ എഴുപതാം വര്‍ഷത്തിലാണ് രാജ്ഞിയുടെ വിടവാങ്ങല്‍. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്റെ അധികാര കേന്ദ്രം ആയിരുന്നു എലിസബത്ത് അലക്‌സാണ്ട്ര മേരി. 70 വര്‍ഷത്തോളമാണ് രാജ്ഞി ബ്രിട്ടനെ നയിച്ചത്.

രാജ്ഞിയുടെ വിയോഗത്തില്‍ എലിസബസത്ത് രാജ്ഞിയുടെ മകന്‍ ചാള്‍സ് ബ്രിട്ടന്റെ അടുത്ത രാജാവാകും എന്ന വാര്‍ത്തയും പുറത്ത് വന്നു. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ യു കെ മുഴുവന്‍ സമ്പൂര്‍ണ്ണ ദുഖാചരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 10 ദിവസം പാര്‍ലമെന്റ് നടപടികള്‍ ഒന്നും തന്നെ ഉണ്ടാവില്ല.

1952 ല്‍ ആണ് എലിസബത്ത് രാജ്ഞി രാജഭരണമേറ്റത്. 70 വര്‍ഷത്തോളം ബ്രിട്ടനെ നയിച്ച ധീരവനിത, അച്ഛന്‍ ജോര്‍ജ് ആറാമന്റെ മരണത്തോടെയാണ് എലിസബത്ത് രാജ്യഭരണത്തില്‍ ഏത്തിയത്. അന്ന് 25 കാരിയായിരുന്നു എലിസബത്ത് രാജ്ഞി. ലോകത്തെ ഏറ്റവും സമ്പന്നരില്‍ ഒരാള്‍ ആയിരുന്നു എലിസബത്ത് രാജ്ഞി.. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും തങ്ങളെ സംരക്ഷിക്കുന്ന ശക്തിയായാണ് ബ്രിട്ടന്‍ ജനത

എലിസബത്ത് രാജ്ഞിയെ കണ്ടത്. രാജ്ഞിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. ‘എലിസബത്ത് രാജ്ഞിയുടെ ഊഷ്മളതയും ദയയും ഒരിക്കലും മറക്കില്ല. ഒരു മീറ്റിംഗിനിടെ, മഹാത്മാഗാന്ധി അവരുടെ വിവാഹത്തിന് സമ്മാനിച്ച തൂവാല എന്നെ കാണിച്ചു. ആ നിമിഷം ഞാന്‍ എന്നും വിലമതിക്കുന്നു’- പ്രധാനമന്ത്രി ട്വറ്ററില്‍ കുറിച്ചു.