Saturday, May 25, 2024

‘വിവാഹ ക്ഷണക്കത്തിലെ നമ്പർ പോലും നിതിന്റേത്’; സൗഹൃദവും അടുപ്പവും തുറന്ന് പറഞ്ഞ് റെബേക്കയും നിതിനും

സൂപ്പർഹിറ്റായ കസ്തൂരിമാനിന് ശേഷം റെബേക്ക സന്തോഷ് മുഖ്യ വേഷത്തിലെത്തിയ പരമ്പരയാണ് കളിവീട്. സൺ ടിവിയിലെ സൂപ്പർഹിറ്റ് പരമ്പരയായ റോജയുടെ മലയാളം പതിപ്പാണ് കളിവീട്. തമിഴിന് പിന്നാലെ മലയാളത്തിലും പരമ്പര പ്രേക്ഷക ശ്രദ്ധയാകർഷിച്ചു. നീലക്കുയിൽ, ജീവിതനൗക എന്നീ പരമ്പരകളിലൂടെ ശ്രദ്ധേയനായ നിതിൻ ജേക്ക് ജോസഫാണ് നായകൻ. ഇവർക്കൊപ്പം വൻതാരനിരയാണ് സീരിയലിൽ അണിനിരക്കുന്നത്.

ഇപ്പോൾ റെബേക്കയും നിതിനും തമ്മിലുള്ള സൗഹൃദവും അടുപ്പവും തുറന്ന് പറയുകയാണ് ഇരുവരും. വിവാഹസമയത്ത് നിതിൻ നൽകിയ പിന്തുണയെ കുറിച്ചെല്ലാം റെബേക്ക വാചാലയാകുന്നുണ്ട്. ‘വിവാഹം അടുത്തിട്ടും ഞാൻ ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല. ചെയ്യണ്ട കാര്യങ്ങളെല്ലാം ലിസ്റ്റ് ചെയ്ത് വെച്ചിരുന്നു. പിന്നെ നിതിനുമായി സംസാരിക്കുമ്പോഴാണ് കുറേ കാര്യങ്ങൾ കൂടെ ചെയ്യാനുണ്ടെന്ന് പറയുന്നത്. അങ്ങനെ ഇവന്റിന്റെ ചുമതല നിതിനെ ഏൽപ്പിച്ചു. നിതിന് ഇവന്റ് മാനേജ്മെന്റ് ടീം ഉണ്ട്. ക്ഷണക്കത്തിലെ ഫോൺ നമ്പർ പോലും നിതിൻറേത് ആയിരുന്നു’
– റെബേക്ക പറഞ്ഞു.

ഒരു സഹായമെന്ന രീതിയിലല്ല, അടുത്ത സുഹൃത്തിന്റെ, അല്ലെങ്കിൽ കുടുംബത്തിലെ വിവാഹത്തിന് എങ്ങനെ ചെയ്യുമോ അത്രയേ ചെയ്തുള്ളുവെന്നാണ് നിതിന്റെ മറുപടി. കുഞ്ഞിക്കൂനൻ എന്ന സീരിയലിൽ ബാലതാരമായാണ് റെബേക്ക സീരിയൽ രംഗത്തേക്ക് എത്തിയത്. പിന്നീട് സ്നേഹക്കൂട്, നീർമാതളം എന്നീ സീരിയലുകളിൽ ശ്രദ്ധേയമായ വേഷത്തിൽ എത്തി.

Hot this week

മിമിക്രി വേദികളിലൂടെ ചിരിപടർത്തിയ കലാകാരൻ; കോട്ടയം സോമരാജ് അന്തരിച്ചു

മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. 62 വയസായിരുന്നു. ഉദര...

‘മലയാളികൾക്ക് ഏറെ അഭിമാനാർഹമായ നിമിഷങ്ങൾ’; വലിയ സന്തോഷം പങ്കുവെച്ച് ശൈലജ ടീച്ചർ

കാൻ ഫെസ്റ്റിവലിൽ മിന്നുന്ന നേട്ടം സ്വന്തമാക്കിയ മലയാളികളെ അഭിനന്ദിച്ച് കെ കെ...

ആ വളവിൽ ഇന്നും സുമതിയുണ്ടെന്ന് വിശ്വസിക്കുന്നവർ! മലയാളിയെ ഭീതിയിലാഴ്ത്തിയ പ്രേത കഥ സിനിമയാകുന്നു, മാളികപ്പുറം ടീം വീണ്ടും

മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ആദ്യ...

‘ഓസിയുടെ വിവാഹത്തെ കുറിച്ചാണ് കൂടുതൽ ചോദ്യം വന്നത്, അതിനെക്കുറിച്ച്…’; സിന്ധുകൃഷ്ണയുടെ വീഡിയോ വൈറൽ

നടൻ കൃഷ്ണകുമാറിന്റെ മകളും നടി അഹാനയുടെ സഹോദരിയുമായ ദിയ കൃഷ്ണ വിവാഹിതയാകുന്നുവെന്നുള്ള...

‘ആൺസിനിമകൾ ഇവിടെ കിടന്നർമാദിക്കട്ടെ, നമ്മുടെ പെൺകുട്ടികൾ കാൻഫെസ്റ്റിൽ തിളങ്ങുന്നുണ്ട്’

കാൻ ചലച്ചിത്രമേളയിൽ മലയാള സിനിമയ്ക്ക് അഭിമാനമായി മാറുകയാണ് കനി കുസൃതിയും ദിവ്യ...

Topics

മാല മാറ്റുന്നത് കണ്ടപ്പോൾ ഫീലായില്ല; അവർ ചെയ്തതിൽ യാതൊരു തെറ്റുമില്ല; ഗബ്രി

ബിഗ്ഗ്‌ബോസിൽ നിന്നും എവിക്ടായി പുറത്ത് വന്നശേഷം സോഷ്യൽമീഡിയയിൽ വളരെ ആക്ടീവാണ് ​ഗബ്രി....

ജിന്റോയുടെ ആരാധകരിൽ പിളർപ്പ്; വിജയ സാധ്യത അഭിഷേകിന്; വോട്ടിങ്ങിൽ കാര്യമായ അട്ടിമറി നടക്കും. 

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ രണ്ട് പ്രധാനപ്പെട്ട മത്സരാർത്ഥികളാണ്...

Related Articles

Popular Categories