വീണ്ടും ഗ്ലാമർ ലുക്കിൽ ഹണി റോസ്! റേച്ചലിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ 

ഹണി റോസിന്റെ പുതിയ ചിത്രമാണ് റേച്ചൽ, ഒരു ഇറച്ചി വെട്ടുകാരിയുടെ വേഷത്തിലാണ് നടി ഈ സിനിമയിൽ എത്തുന്നത്, എബ്രിഡ് ഷൈൻ അവതരിപ്പികുന്ന   ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു,…

ഹണി റോസിന്റെ പുതിയ ചിത്രമാണ് റേച്ചൽ, ഒരു ഇറച്ചി വെട്ടുകാരിയുടെ വേഷത്തിലാണ് നടി ഈ സിനിമയിൽ എത്തുന്നത്, എബ്രിഡ് ഷൈൻ അവതരിപ്പികുന്ന   ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു, ചിത്രത്തിന്റെ  ഫസ്റ്റ് ലുക്കിൽ തന്നെ ഗ്ലാമർ ലുക്കിലാണ് ഹണി എത്തിയിരുന്നത്, ഇപ്പോൾ അതെ ഗ്ലാമർ ലുക്കിൽ തന്നെയാണ് നടിയുടെ സെക്കന്റ് ലുക്ക് പോസ്റ്ററും

ആനന്ദിനി ബാലയാണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപത്രത്തെ അവതരിപികുന്നത് ഹണി റോസാണ്, നടിയെ കൂടാതെ ബാബു രാജ്, റോഷൻ, ചന്ദു സലിം കുമാർ, കലാഭവൻ ഷാജോൺ, ദിനേശ് പ്രഭാകർ, വന്ദിത, ബൈജു എഴുപുന്ന തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.

ബാദുഷ പ്രൊഡക്ഷന്സും, പെൻ ആൻഡ് പേപ്പർ എന്ന ക്രിയേഷൻസിന്റെ  ബാനറിൽ ബാദുഷ, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സ്വരൂപ് ഫിലിപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്, രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ എന്നിവരാണ് ചിതൃത്തത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത്