സായ് പല്ലവി ഈ നെഞ്ചിലാണ്…! ആരാധകനൊപ്പമുള്ള താരത്തിന്റെ ഫോട്ടോ ശ്രദ്ധനേടുന്നു..!!

താരങ്ങളെ ആരാധിക്കുന്ന പല കൗതുകപരമായ രീതികളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്, എന്നാല്‍ ആരാധകരുടെ ഈ സ്‌നേഹം എത്ര താരങ്ങള്‍ അറിയുന്നുണ്ട് എന്നത് ഒരു ചോദ്യം തന്നെയാണ്. ഇപ്പോഴിതാ തന്റെ ആരാധകനെ ചേര്‍ത്തു നിര്‍ത്തിയ തെന്നിന്ത്യയുടെ സൂപ്പര്‍ താരം നടി സായ് പല്ലവിയുടെ ഒരു ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്. തെന്നിന്ത്യന്‍ സിനിമാ ആസ്വാദകരുടെ മനം കവര്‍ന്ന നടിയാണ് സായ് പല്ലവി.

Sai Pallavi

മലയാളത്തിലും തെലുങ്കിലും തമിഴുമെല്ലാം നിരവിധിപ്പേരാണ് താരത്തിന് ആരാധകരായി ഉള്ളത്. ഇപ്പോഴിതാ സായ് പല്ലവി തന്റെ നെഞ്ചിലാണെന്ന് കാണിച്ച ആരാധകനെ ചേര്‍ത്ത് നിര്‍ത്തി രംഗത്ത് വന്നിരിക്കുകയാണ് സായ് പല്ലവി. സായ് പല്ലവിയുടെ മുഖം നെഞ്ചില്‍ പച്ചകുത്തിയാണ് തന്റെ സ്‌നേഹവും ആരാധനയും ആ വ്യക്തി അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ വ്യക്തിയുടെ കൂടെ നില്‍ക്കുന്ന നടിയുടെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

സായ് പല്ലവി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ സിനിമ ‘വിരാട പര്‍വ്വം’ ആണ്. സിനിമയുടെ പ്പമോഷനുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ വെച്ചാണ് തന്റെ മുഖം നെഞ്ചില്‍ പച്ച കുത്തിയ ആരാധകനെ താരം കാണാനിടയായത്. ആരാധകന്റെ അഭ്യര്‍ഥന കേട്ട് സായ് പല്ലവി ചേര്‍ത്തുനിര്‍ത്തി ഫോട്ടോ എടുക്കുകയായിരുന്നു.

അതേസമയം, പ്രേമം എന്ന സിനിമയിലൂടെയാണ് സായ് പല്ലവി മലയാള സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നത്. അന്നേവരെ മലയാള സിനിമയില്‍ വന്നുപോയ നായിക സങ്കല്‍പ്പങ്ങളെ തച്ചുടയ്ക്കുന്നതായിരുന്നു പ്രേമത്തിലെ സായ് പല്ലവിയുടെ മലര്‍ എന്ന കഥാപാത്രം. അല്‍ഫോണ്‍സ് പുത്രനായിരുന്നു സിനിമയുടെ സംവിധായകന്‍.

Previous articleഅമ്മയുടെ മരണം, കിടപ്പിലായിരുന്ന അച്ഛന്‍! ഒന്നും അറിയാത്ത അനിയന്‍!! സാജന്റെ ചിരിക്കുന്ന മുഖത്തിന് പിന്നിലെ സങ്കട കടല്‍!!
Next articleരണ്‍ബീര്‍ ചിത്രം ബ്രഹ്‌മാസ്ത്ര ബഹിഷ്‌കരിക്കും..! സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗുകള്‍ നിറയുന്നു! കാരണം ഇതാണ്..!