ഫിറോസുമായി പിരിഞ്ഞു!! മ്യൂചല്‍ അണ്ടര്‍സ്റ്റാന്റിലൂടെയാണ് ഡിവോഴ്‌സ്-തുറന്നു പറഞ്ഞ് സജ്‌ന

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ശ്രദ്ധേയതാര ദമ്പതികളാണ് ഫിറോസും സജ്‌നയും. ഷോയ്ക്ക് ശേഷം ഏറെ ആരാധകരുണ്ടായിരുന്ന ദമ്പതികളാണ് ഇരുവരും. സജ്‌ന സീരിയല്‍ താരമായിരുന്നു. ഷോയ്ക്ക് ശേഷം ഇരുവരും ഒന്നിച്ച് ടിവി ഷോകളില്‍ എത്തിയിരുന്നു.…

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ശ്രദ്ധേയതാര ദമ്പതികളാണ് ഫിറോസും സജ്‌നയും. ഷോയ്ക്ക് ശേഷം ഏറെ ആരാധകരുണ്ടായിരുന്ന ദമ്പതികളാണ് ഇരുവരും. സജ്‌ന സീരിയല്‍ താരമായിരുന്നു. ഷോയ്ക്ക് ശേഷം ഇരുവരും ഒന്നിച്ച് ടിവി ഷോകളില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ഇരുവരും ഞെട്ടിപ്പിക്കുന്ന കാര്യം പങ്കിട്ടിരിക്കുകയാണ്. താനും ഫിറോസും പിരിയുകയാണെന്ന് അറിയിച്ചിരിക്കുകയാണ് സജ്‌ന.

തീര്‍ത്തും പേഴ്‌സണല്‍ ആയ കാരണം കൊണ്ടാണ് വേര്‍പിരിയുന്നതെന്ന് സജ്‌ന പറയുന്നു. മൂന്നാമതൊരാള്‍ വന്നിട്ടല്ല ഞങ്ങളുടെ വേര്‍പിരിയല്‍, ഡിവോഴ്‌സിന് കാരണം ഷിയാസ് കരീം അല്ലെന്നും സജ്‌ന വ്യക്തമാക്കി. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സജ്‌ന പങ്കുവയ്ക്കുന്നത്.

ഫിറോസുമായുള്ള വിവാഹത്തോടെയാണ് സജ്‌ന ലൈം ലൈറ്റില്‍ എത്തിയത്. ഇരുവരും പ്രണയിച്ച് വിവാഹിതരായത്. പണ്ട് മുതല്‍ പക്ഷെ അഭിനയം ഇഷ്ടമായിരുന്നു. പ്രണയിച്ചാണ് വിവാഹിതരായത്. താന്‍ ഫോക്‌സ് വാഗണില്‍ വര്‍ക്ക് ചെയ്യുമ്പോഴാണ് ഫിറോസിക്കയെ കാണുന്നതും പ്രണയമായതും. ഇക്കയുടെ സമ്മതത്തോടെയാണ് അഭിനയത്തിലേക്ക് എത്തിയതെന്നും സജ്‌ന പറയുന്നു.

ഫോക്‌സ് വാഗണില്‍ തന്നെ കാണാന്‍ വേണ്ടി കാര്‍ വാങ്ങാന്‍ എത്തിയതായിരുന്നു ഫിറോസ്. അവിടെ എന്നെ കണ്ടു ഇഷ്ടപ്പെട്ടാണ് നിക്കാഹും വിവാഹവുമെല്ലാം. വിവാഹം കഴിഞ്ഞ ശേഷം ആണ് സ്‌ക്രീനിലേക്ക് എത്തിയത്. ആദ്യം ഒരു റിയാലിറ്റി ഷോയും, ഒരു ചെറിയ സിനിമയും ചെയ്തു.

ബിഗ് ബോസ് ഷോ കാരണം ജീവിതത്തില്‍ തനിക്ക് ഗുണമെ ഉണ്ടായിട്ടുള്ളു. ഞാന്‍ ഓപ്പണായി സംസാരിക്കുന്നത് കൊണ്ട് പലവിധ പ്രശ്‌നങ്ങള്‍ ഉണ്ടായട്ടുണ്ട്. ചില തീരുമാനം ചില ആളുകള്‍ പറയുമ്പോള്‍ എനിക്ക് നോ പറയാന്‍ പറ്റാത്തതുകൊണ്ട് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബിഗ് ബോസ് ഷോ കാരണമാണ് ഫിറോസിന്റെ ഭാര്യ ആണെന്ന് എല്ലാവരും അറിയുന്നത്. ബിഗ് ബോസില്‍ കണ്ട ഞാന്‍ തന്നെയാണ് എപ്പോഴുമെന്നും സജ്‌ന പറയുന്നു.

താനും ഫിറോസും മ്യൂചല്‍ അണ്ടര്‍സ്റ്റാന്റിലൂടെയാണ് ഡിവോഴ്‌സിലേക്ക് എത്തിയത്. കാരണം വെളിപ്പെടുത്തുന്നില്ല. അത് തികച്ചും പേഴ്‌സണലാണെന്നും സജ്‌ന പറയുന്നു. തീര്‍ച്ചയായും വിഷമം ഉണ്ട്, ഇത്രയും കാലം ഉണ്ടായിരുന്ന ആള് ഇല്ലാതെ ആകുമ്പോള്‍ വിഷമം ഉണ്ടാകുമല്ലോ. ഇനി ഒന്നിച്ച് മുന്നോട്ടു പോകാനാകില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്. മക്കള്‍ക്ക് ഞങ്ങള്‍ വേര്‍പിരിഞ്ഞ കാര്യം ഒന്നും അറിയുന്നില്ല. ഞങ്ങള്‍ അവരുടെ മുന്‍പില്‍ നല്ല ഉപ്പയും ഉമ്മയും ആയിരിക്കും. മക്കള്‍ തന്റെ ഉമ്മയുടെ കൂടെയാണെന്നും സജിന പറയുന്നു.

ഫിറോസ് ഇക്ക ഉള്ളപ്പോള്‍ ആരും തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും സജ്‌ന പറയുന്നു.
അതേസമയം, ഇപ്പോള്‍ തനിക്ക് ദുബായില്‍ വച്ച് മോശം അനുഭവം ഉണ്ടായെന്നും സജ്‌ന പറയുന്നു. ദുബായില്‍ ഷോയ്‌ക്കെത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായത്. എന്റെ സഹോദരന്‍ ആയി കാണുന്ന ഒരാള്‍ ആണ് മോശമായി പെരുമാറിയത്. ഒരേ കുടുംബം ആയി കഴിഞ്ഞ വീട്ടിലെ ആളാണ്.

ഫോട്ടോ എടുക്കാന്‍ വേണ്ടി നിന്നപ്പോള്‍ ആള് എന്നെ മോശമായി പെരുമാറി, ഡീപ് നെക്കായിരുന്നു ഡ്രസിന്. ആളുടെ കൈ എവിടെയൊക്കെ തടവുന്ന പോലെ തോന്നി. അപ്പോഴേക്കും ഫ്രണ്ട്‌സ് ഇടപെട്ട് മാറ്റുകയായിരുന്നു. എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ദുരനുഭവം ഉണ്ടായത്. തങ്ങള്‍ ഡിവോഴ്‌സ് ആയി എന്ന് അറിഞ്ഞിട്ട് സംഭവിച്ച സംഭവമാണിതെന്നും സജ്‌ന പറയുന്നു.