നടന്‍ മധു മോഹന്‍ അന്തരിച്ചു!!!

പ്രശസ്ത സീരിയല്‍ നടനും സംവിധായകനുമായിരുന്ന മധു മോഹന്‍ അന്തരിച്ചു.
രോഗബാധിതനായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ‘വൈശാഖ സന്ധ്യ’കളിലൂടെയായിരുന്നു മധു മോഹന്‍ സീരിയലിലേക്ക് എത്തിയത്. നിര്‍മാണം, തിരക്കഥ, സംഭാഷണം, സംവിധാനം, നായകവേഷം സീരിയലിന്റെ സര്‍വമേഖലയിലും അദ്ദേഹം കൈവച്ചിട്ടുണ്ട്.

മലയാളി വീട്ടമ്മമാരുടെ മനസ്സില്‍ പതിഞ്ഞ പേരാണ് ‘മധു മോഹന്‍’. ഒരുകാലത്ത് സീരിയലുകളിലൂടെ വീടുകളിലെ സ്വീകരണമുറിയെ സമ്പന്നമാക്കിയ താരം.
മാനസി, സ്നേഹ സീമ തുടങ്ങിയ മെഗാപരമ്പരകളൊക്കെ അദ്ദേഹത്തിന്റെ കഴിവ് തെളിയിച്ചവയാണ്.

മലയാളത്തിലെ മെഗാസീരിയലിന്റെ പിതാവ് ആയിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. മലയാള ടെലിവിഷന്‍ ചരിത്രത്തിലെ ആദ്യ മെഗാസീരിയലായ ‘മാനസി’യിലൂടെ മിനിസ്‌ക്രീന്‍ ചരിത്രത്തില്‍ മധു മോഹന്‍ ഇടംപിടിച്ചു.

Previous articleനയൻതാരയുടെ ഹൊറർ ചിത്രം കണക്ട് ഡിസംബർ 22നെത്തും
Next articleഅത്തരം ഒരു അനുഭവം ആദ്യമായി ആണ് ഉണ്ടായത് ആരാധകനെ കുറിച്ച് അമല പോൾ!!