അതിന് ശേഷം ഞാൻ ആ വീട്ടിലേക്ക് പോകാറില്ല ; ഉറ്റ സുഹൃത്തിന്റെ ശൂന്യതയിൽ വേദനിച്ച് രഞ്ജിത്ത്

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് പരമ്പരയായിരുന്നു ഓട്ടോഗ്രാഫ്. അഞ്ച് സുഹൃത്തുക്കളുടെ കഥ പറഞ്ഞ പരമ്പര മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇപ്പോഴും ആ പരമ്പരയെ ഓർക്കുന്നവരുണ്ട്. എന്നാൽ പരമ്പരയിൽ രാഹുൽ എന്ന കഥാപാത്രത്തെ…

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് പരമ്പരയായിരുന്നു ഓട്ടോഗ്രാഫ്. അഞ്ച് സുഹൃത്തുക്കളുടെ കഥ പറഞ്ഞ പരമ്പര മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇപ്പോഴും ആ പരമ്പരയെ ഓർക്കുന്നവരുണ്ട്. എന്നാൽ പരമ്പരയിൽ രാഹുൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ശരത് ആയിരുന്നു. വർഷങ്ങൾക്ക് മുൻപ് ഒരു തീരാ വേദനയായി രാഹുൽ ഈ ലോകത്തോട് വിട പറഞ്ഞു. റോഡ് അപകടത്തെ തുടർന്നാണ് രാഹുൽ മരണപ്പെട്ടത്. ശരത് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പര്‍ ലോറിയിലിടിക്കുകയായിരുന്നു. കൊട്ടിയം മയിലക്കാട് വെച്ചാണ് അപകടം ഉണ്ടായത്. ടിപ്പര്‍ ഡ്രൈവര്‍ ശരത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. സീരിയല്‍ ഷൂട്ടിങ്ങിനായി കൊല്ലത്തേക്ക് പോവുകയായിരുന്നു ശരത്.ഇന്നിപ്പോൾ ഓട്ടോഗ്രാഫിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രഞ്ജിത്ത് ഒരു അഭിമുഖത്തിനിടയാളിൽ ശരത്തിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. ‘എറണാകുളത്ത് എപ്പോൾ പോയാലും ശരത്തിന്റെ വീട്ടിൽ കയറി സംസാരിച്ച് എല്ലാവരേയും കണ്ടശേഷം മാത്രമെ ഞാൻ വീട്ടിലേക്ക് പോകാറുണ്ടായിരുന്നുള്ളൂ. എന്നാൽ അവന്റെ മരണശേഷം ഒരു ശൂന്യതയായതിനാൽ ഞാൻ ഇപ്പോൾ ആ വീട്ടിലേക്ക് പോകാറില്ല.’ എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.