ചതിക്കുന്നവന്റെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് പറയണം തോറ്റത് നീയാണെന്ന്! ആരുടെ കൂടെ ആയാലും എവിടെ പോയാലും പാതിവഴിയിൽ ഉപേഷിക്കപെടും;സോഷ്യൽ മീഡിയ പോസ്റ്റുമായി നിഷ സാരംഗ്

ഉപ്പും മുളകും എന്ന സീരിയലിലോടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി തീർന്ന നടിയാണ് നിഷ സാരംഗ്, സിംഗിള്‍ മദറായി രണ്ട് പെണ്മക്കളെ വളര്‍ത്തി വലുതാക്കി അവര്‍ക്ക് ജീവിതം നേടി കൊടുക്കുകയും ചെയ്ത ഒരമ്മ കൂടിയാണ് നടി. എല്ലാ ഉത്തരവാദിത്തങ്ങളും പൂര്‍ത്തിയായ സ്ഥിതിയ്ക്ക് താന്‍ ഇനി ഒരു വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയായി ഇന്‍സ്റ്റാഗ്രാമിലൂടെ നടി പങ്കുവയ്ക്കുന്ന ചില സ്റ്റോറികള്‍ ആരാധകര്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിമര്‍ശനാത്മകമായ ചില എഴുത്തുകള്‍ ആണ് നിഷ സോഷ്യൽ മീഡിയിൽ പങ്കുവെക്കുന്നത്.

ചതിക്കുന്നവന്റെ മുഖത്ത് നോക്കി ചിരിച്ച് കൊണ്ട് പറയണം തോറ്റത് നീയാണെന്ന്. കാരണം ആത്മാര്‍ഥമായ സ്‌നേഹത്തിന് അര്‍ഹതയില്ലാത്തവന്‍ എവിടെ പോയാലും ആരുടെ കൂടെ ആയാലും പാതി വഴിയില്‍ ഉപേക്ഷിക്കപ്പെടും’ എന്നാണ് നടി പങ്കുവെച്ച പുതിയ സ്റ്റോറിയില്‍ പറയുന്നത്.കൂടാതെ കഴിഞ്ഞദിവസവും നടി ഇതിന് സമാനമായ മറ്റൊരു പോസ്റ്റുമായി എത്തിയിരുന്നു. വിവാഹിതയായ സ്ത്രീയോട് പ്രണയവുമായി വരുന്നവര്‍ തീര്‍ച്ചയായിട്ടും പണമോ കാമമോ പ്രതീക്ഷിച്ചായിരിക്കും എന്ന റീലും നിഷ പങ്കുവെച്ചിരുന്നു. ഇതൊക്കെ നടി ആരെയെങ്കിലും ഉദ്ദേശിച്ച് പറയുന്നതാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

കഴിഞ്ഞ കുറച്ച് നാളുകളായി അനാവശ്യമായ വാര്‍ത്തകളില്‍ നിഷയുടെ  പേരും വന്നിരുന്നു.കൂടാതെ ഉപ്പും മുളകും എന്ന പരമ്പരയിൽ നിഷയ്‌ക്കൊപ്പം അഭിനയിക്കുന്ന നടന്മാരായ ബിജു സോപാനത്തിനും, എസ് പി ശ്രീകുമാറിനുമെതിരെ ഒരു നടി പരാതിയുമായി വന്നിരുന്നു. ഇരുനടന്മാരും ലൈംഗികാതിക്രമം നടത്തി എന്നാണ് ആ നടി പരാതിയില്‍ പറഞ്ഞത്. എന്നാല്‍ ഇത് ആരാണെന്ന് വ്യക്തമല്ലാത്തതിനെ തുടര്‍ന്ന് നിഷയുടെ പേരും ഉയര്‍ന്ന് വന്നിരുന്നു. എന്നാൽ ഇതിനെ കുറിച്ച് നടി ഇതുവരെയും പ്രതികരിച്ചിട്ടുമില്ല, ഇപ്പോൾ നടിയുടെ ഈ രീതിയിലുള്ള കുറിപ്പും ശ്രെദ്ധ നേടുകയാണ്.

preview