
2020 ല്‍ ആണ് ആതിര മാധവിന്റെയും രാജീവ് മേനോന്റെയും വിവാഹം കഴിഞ്ഞത്. ഏറെ കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. അന്ന് ആതിര മാധവ് കുടുംബവിളക്ക് എന്ന സീരിയല്‍ ചെയ്തു കൊണ്ടിരിയ്ക്കുകയായിരുന്നു. ഇരുവരുടെയും കുഞ്ഞ് അതിഥി എത്തിയതോടെ സീരിയല്‍ അവസാനിപ്പിച്ചു. കുഞ്ഞു പിറന്നതിന് ശേഷമാണ് ഭര്‍ത്താവിനൊപ്പം ബെംഗളൂരിവിലേക്ക് ആതിരയും താമസം മാറിയത്.കുഞ്ഞിൻറെ വരവിനു മുൻപും ശേഷവും വിശേഷങ്ങൾ പങ്കുവെക്കുന്നതിൽ ആതിര പിന്നോട്ടല്ല .അതിരക്ക് ഫുൾ സപ്പോർട്ടായി രാജീവ് മേനോനും മുന്നിൽ തന്നെയുണ്ട് .
സീരിയലിൽ സജീവമായതോടെ തിരികെ നാട്ടിലേക്ക് താരം തിരിച്ചെത്തിയിരുന്നു. മൗനരാഗം സീരിയലിലായിരുന്നു തിരിച്ചെത്തിയ ശേഷം ആദ്യമായി വേഷം ചെയ്തത്. നിലവിൽ മാനത്തെ കൊട്ടാരം എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്. ലൊക്കേഷൻ വിശേഷങ്ങളും തരങ്ങൾക്കൊപ്പമുള്ള റീലുമെല്ലാം പലപ്പോഴായി നടി പങ്കുവെക്കാറുമുണ്ട്.
മോഡലിങിലൂടെയാണ് ആതിര മാധവ് കരിയര്‍ ആരംഭിച്ചത്. കല്യാണവും കുഞ്ഞിൻറെ ഡെലിവെറിയും കഴിഞ്ഞ് പഴയ സൗന്ദര്യവും ലുക്കും വീണ്ടെടുത്തിരിക്കുകയാണ് നടി. കുടുംബവിളക്ക് സീരിയലിലൂടെയാണ് ആതിര മാധവ് പ്രേക്ഷക ശ്രദ്ധ നേടിയത്. വില്ലത്തിയായിട്ടാണ് വന്നത് എങ്കിലും പിന്നീട് പോസിറ്റീവ് റോളിലേക്ക് മാറി. കൺസീവ് ആയ ശേഷമാണ് ആതിര സീരിയലില്‍ നിന്നും മാറി നിന്നത്. പകരക്കാരിയായി ഐശ്വര്യ വന്നുവെങ്കിലും ആതിര മാധവിന് കൊടുത്ത സ്ഥാനം വേറെ തന്നെയായിരുന്നു.











