‘എ ക്ലിക്ക് ഫ്രം സേതുരാമയ്യര്‍’: സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ‘ക്ലിക്ക്’

സി.ബി.ഐ സീരിസിന്റെ അഞ്ചാം പതിപ്പ് റിലീസിന് എത്തുന്നതിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അതുകൊണ്ടുതന്നെ ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ചിത്രങ്ങളെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. പതിവുപോലെ ഒടുവില്‍ പുറത്തുവച്ച മമ്മൂട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയെ ഇളക്കി മറിക്കുകയാണ്.…

സി.ബി.ഐ സീരിസിന്റെ അഞ്ചാം പതിപ്പ് റിലീസിന് എത്തുന്നതിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അതുകൊണ്ടുതന്നെ ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ചിത്രങ്ങളെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. പതിവുപോലെ ഒടുവില്‍ പുറത്തുവച്ച മമ്മൂട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയെ ഇളക്കി മറിക്കുകയാണ്.

ഇരട്ട സംവിധായകരായ ‘പ്രമോദ് പപ്പന്‍’ പങ്കുവെച്ച മമ്മൂട്ടി ചിത്രമാണ് വൈറലാകുന്നത്. മമ്മൂട്ടി ക്യാമറയില്‍ പപ്പന്റെ ഫോട്ടോ പകര്‍ത്തുന്നതും പ്രമോദ് തൊട്ടടുത്തായി നില്‍ക്കുന്നതുമാണ് ചിത്രം. താരം സേതുരാമയ്യര്‍ ഗെറ്റപ്പിലാണ് ഫോട്ടോ പകര്‍ത്തുന്നത്. ‘സേതുരാമയ്യരുടെ വക ഒരു ക്ലിക്ക്’ എന്ന ക്യാപ്ഷ്യനോടെയാണ് സംവിധായകര്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ‘വജ്രം’ എന്ന സിനിമയിലൂടെയാണ് ‘പ്രമോദ് പപ്പന്‍’ സംവിധാന രംഗത്തേക്ക് എത്തുന്നത്.