ഇന്‍ഡസ്ട്രിയില്‍ തിളങ്ങണമെങ്കില്‍ സെക്‌സ് വേണം: പ്രമുഖ കൊറിയോ ഗ്രാഫര്‍ക്ക് എതിരെ ലൈംഗിക പരാതി

പ്രമുഖ കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യയ്ക്കെതിരെ ലൈംഗിക പരാതി. സഹ നര്‍ത്തകി കൂടിയായ 33കാരിയാണ് പരാതിക്കാരി. ഇന്‍ഡസ്ട്രിയില്‍ തിളങ്ങണമെങ്കില്‍ ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് ഗണേഷ് ആവശ്യപ്പെട്ടതായി പരാതിക്കാരി പറയുന്നു. 2020ലാണ് യുവതി ലൈംഗിക പീഡന പരാതി…

പ്രമുഖ കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യയ്ക്കെതിരെ ലൈംഗിക പരാതി. സഹ നര്‍ത്തകി കൂടിയായ 33കാരിയാണ് പരാതിക്കാരി. ഇന്‍ഡസ്ട്രിയില്‍ തിളങ്ങണമെങ്കില്‍ ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് ഗണേഷ് ആവശ്യപ്പെട്ടതായി പരാതിക്കാരി പറയുന്നു.

2020ലാണ് യുവതി ലൈംഗിക പീഡന പരാതി ആരോപിച്ച് രംഗത്തെത്തിയത്. ഈ മേഖലയില്‍ വിജയിക്കണമെങ്കില്‍ താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ഗണേഷ് തന്നോട് ആവശ്യപ്പെട്ടു. വിസമ്മതിച്ചതിന്റെ ഫലമായി ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ കൊറിയോഗ്രാഫേഴ്സ് അസോസിയേഷനില്‍ നിന്നും തന്റെ അംഗത്വം അവസാനിപ്പിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഇടപെട്ടു. പരാതി സ്വീകരിച്ച പോലീസ് ഗണേഷിന് എതിരെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വിഷയത്തില്‍ പ്രതികരിക്കാന്‍ ഗണേഷ് ആചാര്യ തയ്യാറായിട്ടില്ല.