നിങ്ങളിലൊരു കഴുത തന്നെയാണ് ഞാനും!!!ചൊറിയാന്‍ വന്നയാളോട് ശാലിനിയുടെ മറുപടി വൈറല്‍

അവതാരകയായും മോഡലായും ശ്രദ്ധേ നേടിയ താരമാണ് ശാലിനി നായര്‍. ബിഗ് ബോസ് സീസണ്‍ നാലിലെ മത്സരാര്‍ത്ഥിയായെത്തിയതോടെയാണ് ശാലിനി ശ്രദ്ധിക്കപ്പെട്ടത്. വളരെ സാധാരണക്കാരിയായാണ് ബിഗ് ബോസ് ഷോയില്‍ മത്സരിക്കാനെത്തിയത്. ശാലിനി സമൂഹമാധ്യമങ്ങളില്‍ സജീവ താരമാണ്. ഫോട്ടോഷൂട്ടുകളും വീഡിയോകളുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്.

അത്തരത്തില്‍ കഴിഞ്ഞ ദിവസം ശാലിനി പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. തന്റെ വീഡിയോയ്ക്ക് പ്രകോപനപരമായ കമന്റ് ഇട്ടയാള്‍ക്ക് ശാലിനി കൊടുത്ത മറുപടിയാണ് വൈറലായിരിക്കുന്നത്.

തന്റെ പോസ്റ്റിന് താഴെ കമന്റ് ആവര്‍ത്തിച്ചിട്ട് തന്നെ ശല്ല്യപ്പെടുത്തിയയാള്‍ക്കാണ് താരം വായയടപ്പിക്കുന്ന മറുപടി നല്‍കിയത്. കഴുത എന്ന് തന്നെ മൂന്ന് തവണയോളം വിളിച്ചപ്പോഴാണ് താരം പ്രതികരിച്ചത്.

നിങ്ങളില്‍ ഒരു ‘കഴുത പുരാണം’ എന്ന് പറഞ്ഞ് താരം വിശദീകരണ കുറിപ്പിലൂടെയാണ് അദ്ദേഹത്തിന് മറുപടി നല്‍കുന്നത്.

എല്ലാരും കാണുകയും കേള്‍ക്കുകയും ചെയ്യുമെന്ന് വിശ്വസിക്കട്ടെ, ഇന്ന് ചോദ്യോത്തരത്തില്‍ പല തവണ ഞാന്‍ ഇഗ്നോര്‍ ചെയ്തിട്ടും എനിക്ക് വന്ന ഒരു കമന്റ് ആണ് ഈ വീഡിയോ ഷെയര്‍ ചെയ്യാന്‍ കാരണമായത് എന്ന് പറഞ്ഞാണ് ശാലിനിയുടെ കുറിപ്പ്.

എങ്ങിനെയെങ്കിലും ഒരു തീ പുകഞ്ഞു കിട്ടാന്‍ ടിയാന്‍ കുറേ പരിശ്രമിച്ചു, അതിന് അദ്ദേഹം പ്രതീക്ഷിച്ച മറുപടി എന്നില്‍ നിന്നുണ്ടാകാത്തത് കൊണ്ടാകാം ‘ഇങ്ങനെയുള്ള കഴുതയൊക്കെ വേഗം എവിക്ട് ആയി വീട്ടില്‍ വന്നിരുന്നെന്നും വരും ‘ എന്നും പുള്ളി കമന്റ് ചെയ്തു, ഒരു തവണ ഞാന്‍ കണ്ടു മൈന്‍ഡ് ചെയ്തില്ല രണ്ടാമത്തെ തവണ വീണ്ടും കണ്ടു പോട്ടേന്നു വച്ചു, ഞാന്‍ കാണാന്‍ വേണ്ടി തന്നെയാവണം പാവം കഷ്ടപ്പെട്ട് മൂന്നാമതും അതേ കമന്റ് എന്റെ ശ്രദ്ധയില്‍ പെടാന്‍ വേണ്ടി വീണ്ടും ഇട്ടെന്ന് താരം പറയുന്നു.

എങ്കില്‍ പിന്നെ അദ്ദേഹത്തെ നിരാശനാക്കേണ്ട എന്ന് എനിക്ക് തോന്നി, താങ്കള്‍ ഇത് കാണുക മാത്രമല്ല അക്ഷരാഭ്യാസം ഉണ്ടെങ്കില്‍ ഇത് ഒരു രണ്ട് തവണ വായിച്ചേക്കൂ ആ ബുദ്ധിയുള്ള തലയില്‍ രണ്ട് തവണ സ്‌കോര്‍ ആയിക്കോട്ടെ നമുക്ക് അടുത്ത കമന്റ് സെറ്റ് ആക്കണ്ടേ എന്ന് താരം ചോദിക്കുന്നു.

അപ്പൊ ഇത്രേ ഉള്ളൂ കാര്യം ചേട്ടാ.. അല്ലെങ്കില്‍ ഛേ ഛീ.. നിങ്ങളില്‍ ഒരു കഴുത തന്നെയാണ് ഞാനും. എന്നെ കാണിക്കാന്‍ ഈ കമന്റ് ഇടാന്‍ കളഞ്ഞ സമയത്തിന് കുളിക്കണ ശീലം ഒക്കെ ഉണ്ടെങ്കില്‍ ഒരു പാരച്ച്യൂട്ട് വെളിച്ചെണ്ണ വാങ്ങി നല്ല ചൂട് വെള്ളത്തിലൊന്ന് തേച്ചുരച്ച് കുളിക്കൂ.. ആ ചൂടൊക്കെ പോട്ടെ അപ്പോഴേക്കും ഞാന്‍ അടുത്ത സംഭവം കൊണ്ട് വരാം.

Previous articleസഹോദരങ്ങള്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന ശാലിനി- ചിത്രങ്ങള്‍
Next articleധോണി നിർമ്മിക്കുന്ന ആദ്യ തമിഴ് ചിത്രത്തിലെ നായകൻ ആരാണെന്നറിയാമോ?