45 മിനിറ്റ് വര്‍ക്കൗട്ടും കൃത്യമായ ഡയറ്റും: ശരീര സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ഷംന കാസിം

ശരീരവണ്ണം കുറച്ച് പുത്തന്‍ ലുക്കില്‍ സോഷ്യല്‍ മീഡിയ കയ്യടക്കുകയാണ് ഷംന കാസിം. അന്ന്യഭാഷാ ചിത്രങ്ങളില്‍ തിളങ്ങുന്ന താരം തന്റെ ശരീര സൗന്ദര്യം നിലനിര്‍ത്തുന്നതിന്റെയും കാത്തുസുക്ഷിക്കുന്നതിന്റെയും പിന്നിലെ രഹസ്യം പ്രേക്ഷകര്‍ക്കായി പങ്കുവെച്ചു. മറ്റ് ഭാഷ ചിത്രങ്ങളില്‍…

ശരീരവണ്ണം കുറച്ച് പുത്തന്‍ ലുക്കില്‍ സോഷ്യല്‍ മീഡിയ കയ്യടക്കുകയാണ് ഷംന കാസിം. അന്ന്യഭാഷാ ചിത്രങ്ങളില്‍ തിളങ്ങുന്ന താരം തന്റെ ശരീര സൗന്ദര്യം നിലനിര്‍ത്തുന്നതിന്റെയും കാത്തുസുക്ഷിക്കുന്നതിന്റെയും പിന്നിലെ രഹസ്യം പ്രേക്ഷകര്‍ക്കായി പങ്കുവെച്ചു.

മറ്റ് ഭാഷ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴുമൊക്കെയാണ് താന്‍ ഡയറ്റിംഗിന്റെ കാര്യത്തില്‍ കൂടുതല്‍ ബോധവതിയാവുന്നതെന്ന് ഷംന പറയുന്നു. തെലുങ്കില്‍ എല്ലാവരും ഡയറ്റൊക്കെ കൃത്യമായി ചെയ്യുന്നവരാണ്. അവരൊക്കെ വണ്ണത്തിന്റെ കാര്യം പറഞ്ഞ് തന്നെ കളിയാക്കും.

Shamna Kasim Photoshoot 8

കന്ധകോട്ടൈ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഉത്തരേന്ത്യക്കാര്‍ പഴങ്ങളും മറ്റും ഉള്‍പ്പെടുത്തി ഭക്ഷണം ചിട്ടയോടെ കഴിക്കുന്നത് കണ്ടപ്പോഴാണ് തനിക്കും ഡയറ്റ് ചെയ്യണമെന്ന് തോന്നി തുടങ്ങിയത്. അഞ്ചാറ് വര്‍ഷമായി ചെന്നൈ സ്വദേശിയായ ഒരു ഡയറ്റീഷന്റെ നിര്‍ദേശത്തോടെയാണ് ഡയറ്റ് നോക്കുന്നത്.

ഇപ്പോള്‍ സ്വന്തം അനുഭവങ്ങളില്‍ നിന്നുമാണ് ഏതാണ് നല്ല ഭക്ഷണം എന്ന് അറിഞ്ഞ് തുടങ്ങിയത്. ആവശ്യ ഘട്ടങ്ങളില്‍ ഡയറ്റീഷന്റെ സഹായം തേടും. ഇപ്പോള്‍ അറുപത് കിലോ ഭാരമുണ്ടെങ്കിലും അത് കൊഴുപ്പല്ല. പേശീ ഭാരമാണ്. ഒന്നിടവിട് ദിവസങ്ങളില്‍ താന്‍ നാല്‍പ്പത്തിയഞ്ച് മിനുറ്റോളം വര്‍ക്കൗട്ടും ചെയ്യാറുണ്ടെന്ന് ഷംന പറയുന്നു.