ഇതൊരു ബിസിനസ്സായി മാറിയിരിക്കുകയാണ്..! പണം കൊടുത്താല്‍ സിനിമയ്ക്ക് നല്ല റിവ്യൂ ഇടും..! – ഷെയ്ന്‍ നിഗം

മലയാള സിനിമാ രംഗത്തെ യുവതാരനിരയില്‍ ശ്രദ്ധേയനായ നടനാണ് ഷെയ്ന്‍ നിഗം. ഇപ്പോഴിതാ സിനിമയുടെ റിവ്യൂ രേഖപ്പെടുത്തുന്നത് ഒരു ബിസിനസ് ആക്കി മാറ്റിയവരെ കുറിച്ചും.. തനിക്ക് എതിരെ വരുന്ന വിമര്‍ശനങ്ങളെ കുറിച്ചും പ്രതികരിച്ച താരത്തിന്റെ വീഡിയോ…

മലയാള സിനിമാ രംഗത്തെ യുവതാരനിരയില്‍ ശ്രദ്ധേയനായ നടനാണ് ഷെയ്ന്‍ നിഗം. ഇപ്പോഴിതാ സിനിമയുടെ റിവ്യൂ രേഖപ്പെടുത്തുന്നത് ഒരു ബിസിനസ് ആക്കി മാറ്റിയവരെ കുറിച്ചും.. തനിക്ക് എതിരെ വരുന്ന വിമര്‍ശനങ്ങളെ കുറിച്ചും പ്രതികരിച്ച താരത്തിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഒരു കോളേജ് പരിപാടിയില്‍ വെച്ച് നെഗറ്റീവ് കമന്റ്‌സ് വന്നാല്‍ വിഷമം തോന്നാറുണ്ടോ എന്ന ചോദ്യത്തിന് ആയിരുന്നു ഷെയ്‌നിന്റെ മറുപടി.

താരത്തിന്റെ വാക്കുകളിലേക്ക്.. നെഗറ്റീവ് കമന്റ് കേള്‍ക്കുമ്പോള്‍ വിഷമം തോന്നാറില്ല.. പക്ഷേ.. അത് അങ്ങനെ അല്ല.. ഇങ്ങനെ ആണെന്ന് തോന്നാറുണ്ട്… ഇവരെന്താണ് ഇങ്ങനെ.. വേറെ പണിയില്ലേ ചേട്ടന്മാരെ.. വല്ല പണിക്കും പോയി ജീവിച്ചൂടെ.. ഇങ്ങനെയെല്ലാമാണ് തനിക്ക് എതിരെ വരുന്ന നെഗറ്റീവ് കമന്റ്‌സിനോട് തനിക്ക് തോന്നാറുള്ളത് എന്നാണ് താരം പറഞ്ഞത്. അതേസമയം, സിനിമയെ കുറിച്ച് മനപൂര്‍വ്വം നെഗറ്റീവ് റിവ്യൂ പറയുന്നവരെ കുറിച്ചും ഷെയ്ന്‍ ആ വേദിയില്‍ വെച്ച് പറഞ്ഞിരുന്നു.. ഒരു സിനിമ ഒരുപാട് പണം മുടക്കി..

കുറേ പേരുടെ കഷ്ടപ്പാടിലാണ് പുറത്ത് വരുന്നത്. അത് തീയറ്ററില്‍ എത്തിക്കഴിയുമ്പോള്‍ വെറുതെ ഒരു ഫോണ്‍ എടുത്ത് വെച്ച് അവര്‍ക്ക് തോന്നിയത് അങ്ങ് പറയും… ഇങ്ങനെ കുറച്ച് ചെക്കന്മാര്‍ ഇറങ്ങിയിട്ടുണ്ട്.. ഇപ്പോള്‍ ഇതൊരു ബിസിനസ് ആയി മാറിയിരിക്കുകയാണ്.. ഞാന്‍ സത്യമായ കാര്യം ആണ് പറയുന്നത്. ഇത് വിവാദമായാലും തനിക്ക് ഒരു തേങ്ങയും ഇല്ലെന്നും താരം പറഞ്ഞു. പണം അയച്ച് കൊടുത്താല്‍ ഇത്തരക്കാര്‍ നല്ല റിവ്യൂ ഇടും. ആ റിവ്യൂ എനിക്ക് വേണ്ട എന്നും ഷെയ്ന്‍ ആ വേദിയില്‍ വെച്ച് പറഞ്ഞു.

first look poster of Shane Nigam’s Bermuda

ഇങ്ങനെ സിനിമയെ ഡീഗ്രേഡ് ചെയ്യുന്ന ആള്‍ക്കാര്‍ ഉണ്ടെന്നും.. എന്റെ സിനിമയ്ക്ക് അത് സംഭവിച്ചാല്‍ പ്രതികരിക്കും എന്നും താരം പറഞ്ഞു. അതേസമയം, ബര്‍മുഡയാണ് പുതുതായി പുറത്തിറങ്ങാനുള്ള ഷെയ്ന്‍ ചിത്രം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ടീസര്‍ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.