ഉണ്ണിമുകുന്ദന്റെ ‘ഖല്‍ബിലെ ഹൂറി’ വരുന്നു..! കാത്തിരിക്കൂ എന്ന് താരം!

മലയാള സിനിമയിലെ യുവ താരനിരയില്‍ ശ്രദ്ധേയനായ നടനാണ് ഉണ്ണി മുകുന്ദന്‍. താരത്തിന്റേതായി പുറത്ത് വരുന്ന ഏറ്റവും പുതിയ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. മേപ്പടിയാന്‍ എന്ന സിനിമയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന കുടുംബ ചിത്രമാണ് ഇത്. സിനിമയുടെതായി പുറത്തിറങ്ങിയ പോസ്റ്ററും മറ്റും വളരെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരം പുറത്ത് വിട്ടിരിക്കുകയാണ് താരം, തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഉണ്ണി മുകുന്ദന്‍ സിനിമയെ കുറിച്ചുള്ള ഒരു പുതിയ വിശേഷം പങ്കുവെച്ചത്.

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിലെ ആദ്യഗാനം എത്തുന്ന വിവരമാണ് ഇത്. ഖല്‍ബിലെ ഹൂറി എന്ന് തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകരിലേക്ക് എത്തുക. ആഗസ്റ്റ് 12ന് വീഡിയോ ഗാനം പുറത്ത് വിടും. 10: 10 ന് സരിഗമ മലയാളം യൂട്യൂബ് ചാനല്‍ വഴിയാണ് വീഡിയോ ഗാനം എത്തുക. മനു മഞ്ജിത്തിന്റെ വരികളില്‍ ഉണ്ണി മുകുന്ദനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഷാന്‍ റഹ്‌മാനാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. അനൂപ് പന്തളം ആണ് ഈ സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഉണ്ണിമുകുന്ദന്റെ ഫിലീം പ്രൊഡക്ഷന്‍സ് തന്നെയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്‌നര്‍ എന്ന വിഭാഗത്തിലായിരിക്കും ചിത്രം എത്തുക.

നമ്മുടെ സിനിമയിലെ ആദ്യ പാട്ടാണ് ഗായകന്‍ ഉണ്ണി മുകുന്ദന്‍ , സംഗീതം ഷാന്‍ റാഹ്‌മാന്‍ എല്ലാവരുടേയും സ്‌നേഹം ഉണ്ടാകണം.. എന്നാണ് പ്രേക്ഷകരോടായി സംവിധായകനും അറിയിക്കുന്നത്.. സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്ന് നിരവധിപ്പേരാണ് കമന്റുകള്‍ പങ്കുവെയ്ക്കുന്നത്.

Previous articleഷെയ്‌നിന്റെ ‘ബര്‍മുഡ’ ചലഞ്ച് ഏറ്റെടുക്കാന്‍ നിങ്ങള്‍ തയ്യാറാണോ..! കാത്തിരിക്കുന്നത് വന്‍ സര്‍പ്രൈസ്!
Next articleദുല്‍ഖര്‍, നിങ്ങളെ ഞാന്‍ വെറുക്കുന്നു!!! സീതാരാമം കണ്ട് സായ് ധരം തേജ്