ഷെഫീക്കിന്റെ നവാസിക്ക ആയി മിഥുന്‍ രമേശ്!

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന പുതിയ സിനിമയാണ് ‘ഷെഫീക്കിന്റെ സന്തോഷം’. നവാഗതനായ അനൂപ് പന്തളം ഒരുക്കുന്ന സിനിമ നവംബർ 5ന് പ്രദർശനത്തിന് എത്തും. ഇപ്പോഴിതാ സിനിമയുടെ ഏറ്റവും പുതിയ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് താരം.…

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന പുതിയ സിനിമയാണ് ‘ഷെഫീക്കിന്റെ സന്തോഷം’. നവാഗതനായ അനൂപ് പന്തളം ഒരുക്കുന്ന സിനിമ നവംബർ 5ന് പ്രദർശനത്തിന് എത്തും. ഇപ്പോഴിതാ സിനിമയുടെ ഏറ്റവും പുതിയ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് താരം. ചിത്രത്തിൽ നവാസിക്ക കഥാപാത്രമായി എത്തുന്നത് അവതാരകനായ മിഥുൻ രമേശ് ആണ്.

ദിവ്യാ പിള്ളയാണ് സിനിമയിലെ നായിക.സംവിധായകൻ അനൂപ് പന്തളത്തിന്റേതത് തന്നെയാണ് സിനിമയുടെ തിരക്കഥ. ക്ലീൻ യു സർട്ടിഫിക്കറ്റുമായി എത്തിയ ചിത്രത്തിന് രണ്ട് മണിക്കൂറും നാല് മിനിട്ടുമാണ് ദൈർഘ്യം.മനോജ് കെ ജയൻ, ബാല,ഷഹീൻ സിദ്ദിഖ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ, ആത്മീയ രാജൻ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ഉണ്ണി മുകുന്ദന്റെ അച്ഛനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്ന പ്രത്യേകതയും സിനിമയ്ക്ക് ഉണ്ട് .ഒരു സാധാരണ കുടുംബത്തിലെ പ്രവാസിയായ ചെറുപ്പക്കാരനായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ‘ഷെഫീക്കിന്റെ സന്തോഷം’ പറയുന്നത്.ഉണ്ണി മുകുന്ദൻ ഫിലിംസിൻറെ ബാനറിലാണ് ഷെഫീക്കിന്റെ സന്തോഷം നിർമ്മിക്കുന്നത്.എൽദോ ഐസക്കാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു.