ദുബായില്‍ നിന്ന് കൊണ്ടുവന്ന പെട്ടികളോട് ഇഷ്ടമുണ്ടോ?! പെട്ടിതുറക്കല്‍ ചടങ്ങുമായി ശില്‍പ ബാല

അവതാരകയായും നടിയായും പ്രേക്ഷകരുടെ സ്‌നേഹം ഏറ്റുവാങ്ങിയ താരമാണ് ശില്‍പ ബാല. താരം സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്. ശില്‍പ മാത്രമല്ല മകള്‍ യാമികയും സമൂഹമാധ്യമങ്ങളിലെ താരമാണ്. കുടുംബത്തോടൊപ്പമുള്ള വിശേഷങ്ങളെല്ലാം താരം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍…

അവതാരകയായും നടിയായും പ്രേക്ഷകരുടെ സ്‌നേഹം ഏറ്റുവാങ്ങിയ താരമാണ് ശില്‍പ ബാല. താരം സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്. ശില്‍പ മാത്രമല്ല മകള്‍ യാമികയും സമൂഹമാധ്യമങ്ങളിലെ താരമാണ്. കുടുംബത്തോടൊപ്പമുള്ള വിശേഷങ്ങളെല്ലാം താരം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ച പുതിയ വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

ദുബായില്‍ നിന്ന് ശില്‍പയുടെ അമ്മ കൊണ്ടുവന്ന പെട്ടി തുറക്കുന്ന വീഡിയോയാണ് താരം പങ്കിട്ടിരിക്കുന്നത്. കളിപ്പാട്ടങ്ങളും മധുരവുമെല്ലാം ഓരോന്ന് ഓരോന്നായി കിട്ടുമ്പോള്‍ യാമിയുടെ മുഖത്ത് വിരിയുന്ന ചിരിയും സന്തോഷവുമാണ് വീഡിയോയില്‍ നിറയുന്നത്.

ദുബായില്‍ നിന്ന് മടങ്ങി വരുന്ന പെട്ടി തുറക്കല്‍ ചടങ്ങെന്ന് പറഞ്ഞാണ്
ശില്‍പ വീഡിയോ പങ്കുവച്ചത്. ഒപ്പം ദുബായില്‍ നിന്ന് കൊണ്ടുവരുന്ന പെട്ടികളോട് ഇഷ്ടക്കൂടുതല്‍ ഉള്ള എത്രപേരുണ്ടെന്നും താരം ചോദിക്കുന്നു.

അടുത്തിടെ താരം ഭര്‍ത്താവ് വിഷ്ണുവിനോടൊപ്പം കളിച്ച ഡാന്‍സും വൈറലായിരുന്നു. ഓങ്കോളജിസ്റ്റാണ് ഭര്‍ത്താവ് വിഷ്ണു. ശില്‍പയ്ക്കൊപ്പം ഇന്‍സ്റ്റഗ്രാം റീല്‍സില്‍ മകള്‍ യാമികയും എത്താറുണ്ട്. ഡാന്‍സിന് പുറമേ നല്ല കണ്ടന്റുകളും താരം യൂട്യൂബ് ചാനലില്‍ പങ്കുവെയ്ക്കാറുണ്ട്്.