മരുമകളുടെ പാട്ട് കേട്ട് ശ്രീനിവാസന്‍ പറഞ്ഞത്..!!

അങ്ങനെ വിനീത് ശ്രീനിവാസന്റെ വക മലയാള സിനിമയ്ക്ക് മറ്റൊരു ക്യാമ്പസ് പ്രണയ കഥയായ ഹൃദയം കൂടി ലഭിച്ചിരിക്കുകയാണ്. ഗാനങ്ങള്‍ക്ക് എന്നും തന്റെ സിനിമയില്‍ കുറച്ച് അധികം മുന്‍തൂക്കം കൊടുക്കുന്ന അദ്ദേഹത്തിന്റെ ഹൃദയം എന്ന ചിത്രത്തില്‍…

അങ്ങനെ വിനീത് ശ്രീനിവാസന്റെ വക മലയാള സിനിമയ്ക്ക് മറ്റൊരു ക്യാമ്പസ് പ്രണയ കഥയായ ഹൃദയം കൂടി ലഭിച്ചിരിക്കുകയാണ്. ഗാനങ്ങള്‍ക്ക് എന്നും തന്റെ സിനിമയില്‍ കുറച്ച് അധികം മുന്‍തൂക്കം കൊടുക്കുന്ന അദ്ദേഹത്തിന്റെ ഹൃദയം എന്ന ചിത്രത്തില്‍ 15ഓളം പാട്ടുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍ ഉണക്കമുന്തിരി എന്ന് തുടങ്ങുന്ന ഗാനത്തിന് കുറച്ച് മധുരം കൂടുതലാണ്. കാരണം അത് പാടിയിരിക്കുന്നത് വിനീതിന്റെ പ്രിയതമ ദിവ്യയാണ്. മറ്റ പ്രത്യേകതകള്‍ കൂടിയുള്ള ഒരുപാട്ടാണ് ഉണക്ക മുന്തിരി എന്ന് വിനീത് ശ്രീനിവാസന്‍ തന്നെ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.

മറ്റ് ഗാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു മ്യൂസിക് ഇന്‍സ്റ്റ്രുമെന്റസും കൂടാതെയാണ് ഈ പാട്ട് കംമ്പോസ് ചെയ്തിരിക്കുന്നത്. കേരളക്കരയാകെ ഇപ്പോളും മൂളി നടക്കുന്ന ഈ ഗാനം ദിവ്യ പാടിയപ്പോള്‍ അച്ഛന്‍ ശ്രീനിവാസന്‍ ഗാനത്തെ കുറിച്ച് പറഞ്ഞ അഭിപ്രായമാണ് വിനീത് ഇപ്പോള്‍ ഒരു അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞിരിക്കുന്നത്. ഇതുവരെ എന്റെ സിനിമയിലെ പാട്ടുകളെക്കുറിച്ച് അച്ഛന്‍ ഒന്നും എന്നോടു പറഞ്ഞിട്ടില്ല. ദിവ്യയുടെ പാട്ട് കേട്ടതിന് ശേഷം അച്ഛന്‍ പറഞ്ഞു ദിവ്യ നന്നായി പാടിയിട്ടുണ്ടെന്ന്. തിരഞ്ഞെടുത്തതു ശരിയായിരുന്നു എന്നു മനസ്സിലായി എന്നാണ് വിനീത് പറയുന്നത്.

ആ ഗാനം തന്നിലേക്ക് എത്തിയതിനെ കുറിച്ച് ദിവ്യ പറയുന്നത് ഇങ്ങനെ.. ഹിഷാമാണ് ഉണക്കമുന്തിരി കമ്പോസ് ചെയ്ത ശേഷം വിനീതിനോട് ചോദിക്കുന്നത്, ചേട്ടാ നമുക്ക് ചേച്ചിയുടെ ശബ്ദം ഒന്ന് നോക്കിയാലോ എന്ന്. വി നന്നായി പാടുന്ന വേറെ ആരെയെങ്കിലും വച്ച് ചെയ്തു കൂടെ എന്ന് ഞാന്‍ ചോദിച്ചു. നമുക്കൊന്ന് ട്രൈ ചെയ്യാം ശരിയായില്ലെങ്കില്‍ വേറെ ആരെയെങ്കിലും വച്ച് ചെയ്യാമെന്നായിരുന്നു വിനീതിന്റെ മറുപടി.

അങ്ങനെയാണ് ഉണക്കമുന്തിരിയിലേക്ക് എത്തുന്നത്, ഇത്രത്തോളം സ്വീകാര്യത കിട്ടുമെന്ന് വിചാരിച്ചില്ലെന്നും ദിവ്യ പറഞ്ഞു. പാട്ട് ഇറങ്ങിയ സമയത്ത് മോഹല്‍ലാല്‍ ആ പാട്ട് വീട്ടില്‍ മൂളി നടക്കാറുണ്ടെന്നും വളരെ നന്നായി പാടിയെന്നും സുചിത്ര മോഹന്‍ലാല്‍ തന്നെ വിളിച്ച് പറഞ്ഞ കാര്യവും ദിവ്യ ഇതിന് മുന്‍പ് പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു.