ഗോള്‍ഡന്‍ വിസ സ്വീകരിച്ച് സണ്ണി വെയിന്‍!!!

യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് യുവതാരം സണ്ണി വെയിന്‍. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തിയാണ് നടന്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്. സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയാണ് നടന് വിസ…

യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് യുവതാരം സണ്ണി വെയിന്‍. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തിയാണ് നടന്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്. സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയാണ് നടന് വിസ സമ്മാനിച്ചത്. ഇത്തവണ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.

മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമാണ് മലയാളത്തില്‍ ആദ്യമായി ഗോള്‍ഡന്‍ വിസ ലഭിച്ചത്. പ്രവാസി വ്യവസായി എം.എ യൂസഫലിയാണ് ഇരുവര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ചെയ്തത്. പിന്നാലെ ടൊവീനോ തോമസ്, നൈല ഉഷ, മിഥുന്‍ രമേഷ്, പൃഥ്വിരാജ്, ദുല്‍ഖര്‍, ആസിഫ് അലി, മംമ്ത മോഹന്‍ദാസ്, മീരാ ജാസ്മിന്‍, ആശാ ശരത്, സിദ്ധിഖ്, പ്രണവ് മോഹന്‍ലാല്‍, അമല പോള്‍, ഭാവന, ജയറാം തുടങ്ങിയവരൊക്കെ ഗോള്‍ഡന്‍ വിസ നേടിയിരുന്നു.

ദുബായിലെ ഇസിഎച് ഡിജിറ്റല്‍ തന്നെയാണ് മലയാള താരങ്ങള്‍ക്ക് വിസ ലഭ്യമാക്കിയത്. വിവിധ രംഗങ്ങളി മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുല്‍എഇ ഭരണകൂടം അനുവദിക്കുന്ന ദ്വീര്‍ഘകാല വിസയാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ളതാണ് ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും.

ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചതോടെയാണ് നിരവധി പേര്‍ക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം ലഭിച്ചത്.