‘അച്ഛനുണ്ടായിരുന്നെങ്കില്‍ ബ്രോ ഡാഡി ഇഷ്ടപ്പെടുമായിരുന്നു’- വൈകാരിക കുറിപ്പുമായി സുപ്രിയ

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ബ്രോ ഡാഡി ആരാധകരേറ്റെടുത്തിരിക്കുകയാണ്. മോഹന്‍ലാലും പൃഥ്വിരാജും അച്ഛനും മകനുമായെത്തുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഇതൊരു അച്ഛന്റെയും മകന്റെയും ആത്മബന്ധത്തിന്റെ കഥയാണ്.…

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ബ്രോ ഡാഡി ആരാധകരേറ്റെടുത്തിരിക്കുകയാണ്. മോഹന്‍ലാലും പൃഥ്വിരാജും അച്ഛനും മകനുമായെത്തുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഇതൊരു അച്ഛന്റെയും മകന്റെയും ആത്മബന്ധത്തിന്റെ കഥയാണ്. അച്ഛനെന്നതിലുപരി മകന് ഇയാള്‍ സഹോദരനാണ് അടുത്ത സുഹൃത്തുമാണ്. ചിത്രം നല്‍കിയതിന് പൃഥ്വിരാജിന് നന്ദി പറഞ്ഞ് ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ രംഗത്തെത്തിയിരിക്കുകയാണ്. സുപ്രിയ ഇന്‍സ്റ്റഗ്രാമിലാണ് ചിത്രത്തെ കുറിച്ച് പോസ്റ്റ് ചെയ്തിരിക്കുന്നത്.

https://www.instagram.com/p/CZKvuH4hJVh/

”ബ്രോ ഡാഡി. അല്ലിയുടെ പ്രിയപ്പെട്ട ബ്രോ ഡാഡിക്ക് ചിത്രം സമര്‍പ്പിക്കുന്നു. നന്ദി പൃഥ്വി. അച്ഛനുണ്ടായിരുന്നെങ്കില്‍ സിനിമ ഇഷ്ടപ്പെടുമായിരുന്നു. അദ്ദേഹമാണ് യാഥാര്‍ത്ഥ ബ്രോ ഡാഡി,”എന്നാണ് സുപ്രിയ കുറിച്ചത്.

കഴിഞ്ഞ നവംബറിലാണ് സുപ്രിയയുടെ അച്ഛന്റെ മരണം. എഴുപത്തിയൊന്ന് വയസ്സായിരുന്നു. ഏറെ നാളുകള്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ഹൃദ്രോഗ ബാധയെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി ചികിത്സയില്‍ കഴിയവെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്.