ജന്മങ്ങള്‍ ഇനിയെത്രയുണ്ടെങ്കിലും എനിക്ക് രാധികയുടെ ഭര്‍ത്താവായാല്‍ മതിയെന്ന് സുരേഷ്‌ഗോപി; നിങ്ങള്‍ക്കും നിലവിലെ ഭാര്യയെ മതിയില്ലേ…?

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു ചോദ്യമുണ്ട്. ഭര്‍ത്താക്കന്മാരില്‍ ചിലരെയെങ്കിലും അല്‍പ്പമെങ്കിലും കുഴക്കുന്ന ഒരു ചോദ്യം. അതിങ്ങനെയാണ്…. ‘അടുത്ത ജന്മത്തിലും ഇതേ ഭാര്യയെ തന്നെ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ആരൊക്കെ…? സത്യം പറയണം.’ ഇതിന്…

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു ചോദ്യമുണ്ട്. ഭര്‍ത്താക്കന്മാരില്‍ ചിലരെയെങ്കിലും അല്‍പ്പമെങ്കിലും കുഴക്കുന്ന ഒരു ചോദ്യം. അതിങ്ങനെയാണ്….

‘അടുത്ത ജന്മത്തിലും ഇതേ ഭാര്യയെ തന്നെ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ആരൊക്കെ…? സത്യം പറയണം.’

ഇതിന് പല വിദ്വാന്മാരും രസകരമായ പല ഉത്തരങ്ങളും പങ്കുവെച്ചിട്ടുണ്ട്. ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഉത്തരങ്ങള്‍. അങ്ങനെയിരിക്കെയാണ് കുടുംബ സ്‌നേഹം മൂത്ത നടന്‍ സുരേഷ്‌ഗോപിയുടെ ഒരു പ്രതികരണം എത്തുന്നത്. അതും ഭാര്യയെ കുറിച്ചുള്ളത്.

ഇനിയൊരു ജന്മം ഉണ്ടെങ്കിലും തനിക്ക് രാധികയുടെ ഭര്‍ത്താവ് ആയി വരാന്‍ ആണ് ആഗ്രഹം എന്ന് പറയുന്നത്.

നടന്‍ മാത്രമല്ല ഇന്ന് സുരേഷ് ഗോപി, മറിച്ച് ഒരു മുഴുനീള രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയാണ്. ഒപ്പം സാമൂഹിക സേവനങ്ങളും. ഇങ്ങനെയൊക്കെ തിരക്കുകളില്‍ നിന്നും തിരക്കുകളിലേയ്ക്ക് ഓടുമ്പോഴും തന്റെ കുടുംബത്തെ ഒപ്പം അകലാതെ നിര്‍ത്താന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്.

ഇത്തരത്തില്‍ കുടുംബത്തെ ചേര്‍ത്തു നിര്‍ത്തുന്നതിന് തെളിവാണ് പൊതുവേദിയില്‍ അടക്കം സുരേഷ് ഗോപി പലപ്പോഴും ഭാര്യക്കൊപ്പം ആണ് എത്താറുള്ളത് എന്നത്. 1990 ഫെബ്രുവരി 8 ആണ് സുരേഷ് ഗോപി രാധികയെ വിവാഹം കഴിക്കുന്നത്. അഞ്ച് മക്കള്‍ ആണ് സുരേഷ് ഗോപിക്ക് ഉള്ളത്. അതില്‍ ഒരാള്‍ കാര്‍ അപകടത്തില്‍ മരണപെട്ടു. ഒന്നര വയസില്‍ ആണ് ലക്ഷ്മി മരിക്കുന്നത്.

മകന്‍ ഗോകുല്‍ സുരേഷ് സിനിമ മേഖലയില്‍ സജീവമാണ്. ഇപ്പോള്‍ ഭാര്യ രാധികയെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സുരേഷ് ഗോപി. എന്തു ചെയ്യുമ്പോഴും രാധികയാണ് എന്റെ ശക്തി. ജന്മങ്ങള്‍ ഇനിയെത്രയുണ്ടെങ്കിലും എനിക്ക് രാധികയെ തന്നെ ഭാര്യയായി മതി എന്ന് ഉറച്ചു പറയുകയാണ് താരം.

സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു നടന്‍ വിവാഹിതനാവുന്നത്. വീട്ടുകാര്‍ കണ്ടെത്തിയ പെണ്‍കുട്ടിയ താലി ചാര്‍ത്തുകയായിരുന്നു.
അച്ഛന്‍ ഗോപിനാഥന്‍ പിള്ളയും അമ്മ ജ്ഞാനലക്ഷ്മിയും ചേര്‍ന്നാണ് രാധികയെ കണ്ടെത്തുന്നതെന്ന് സുരേഷ് ഗോപി പലവട്ടം പറഞ്ഞിട്ടുണ്ട്.

രാഷ്ട്രീയവും കുടുംബവും സിനിമയും ഒന്നിച്ച് കൊണ്ട് പോകുന്ന ആളാണ് സുരേഷ് ഗോപി. എത്ര തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം ഇരിക്കാന്‍ സമയം കണ്ടെത്താറുണ്ട്.

അടുത്തിടെ ‘എന്നെന്നേക്കും എന്റേത്’ എന്ന തലവാചകത്തോടെ സുരേഷ് ഗോപി തന്റെ കുടുംബചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഭാര്യ രാധിക, മക്കളായ ഗോകുല്‍, മാധവ്, ഭാഗ്യ, ഭാവ്‌നി എന്നിവരായിരുന്നു ചിത്രത്തില്‍ ഒപ്പമുണ്ടായിരുന്നത്. ഏറെ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.