74 കാരിയുടെ കടം ഏറ്റെടുത്ത് നടനും എംപിയുമായ സുരേഷ് ഗോപി !!

കടം വീട്ടാനായി ലോട്ടറി കച്ചവടവുമായി തേരുവിലിറങ്ങിയ ഒരമ്മയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. പുഷ്പ എന്നാണ് ഈ അമ്മയുടെ പേര്. മകന്റെ മരണ ശേഷം മരുമകളെയും മക്കളെയും നോക്കാനാണ് ലോട്ടറി…

കടം വീട്ടാനായി ലോട്ടറി കച്ചവടവുമായി തേരുവിലിറങ്ങിയ ഒരമ്മയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. പുഷ്പ എന്നാണ് ഈ അമ്മയുടെ പേര്. മകന്റെ മരണ ശേഷം മരുമകളെയും മക്കളെയും നോക്കാനാണ് ലോട്ടറി കച്ചവടത്തിന് ഇറങ്ങിയതെന്നാണ് ഈ അമ്മ പറയുന്നത്. പലരും ലോട്ടറി നമ്പർ മാറ്റി ഒട്ടിച്ചും ലോട്ടറി എടുത്ത ശേഷം പണം നൽകാതെ മുങ്ങുമെന്നും ഇവർ പറയുന്നു. രണ്ടു ആൺമക്കൾ ആയിരുന്നു ഉണ്ടായിരുന്നത്. രണ്ടു പേരും ഹൃദ്രോഗത്താലാണ് മരണപ്പെട്ടത്.

എനിക്ക് നാല് സെന്റ് വീടും വസ്തുവും ആണ് ഉള്ളത്. അത് പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും കിട്ടിയ 4 ലക്ഷം രൂപയും ഉണ്ടായിരുന്ന സ്വർണ്ണം വിറ്റുമാണ് ഉണ്ടാക്കിയത്. എന്നാൽ ആ വീട്ടിൽ കിടക്കാനുള്ള ഭാഗ്യം അവന് ഉണ്ടായില്ല. വീടുപണി കഴിഞ്ഞപ്പോൾ കടം ഉണ്ടായി. വീടിന്റെയും വസ്തുവിന്റെയും ആധാരം ബാങ്കിലാനി 65,000 രൂപയാണ് കുടിശിക ഉള്ളത്. ഇത് ബാങ്കിൽ നിന്നും എടുക്കണം എന്നതാണ് തന്റെ വലിയ ആഗ്രഹം എന്നാണ് ഈ ‘അമ്മ പറയുന്ന വീഡിയോ ആണ് ബ്ലോഗ്ഗർ സുശാന്ത് നിലമ്പൂർ സഹായം അഭ്യർത്ഥിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചത്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വീഡിയോ കണ്ട സുരേഷ് ഗോപി വീടിന്റെയും വസ്തുവിന്റെയും ആധാരം എടുത്ത് നൽകാമെന്ന് വാക്ക് നൽകുക ആയിരുന്നു.