മമ്മൂട്ടിയുടേയും ജ്യോതികയുടേയും ‘കാതല്‍’! ഹൃദയസ്പര്‍ശിയായ സിനിമ വരുന്നെന്ന് സൂര്യ!

ഉമ്മറത്തിരുന്ന് സൊറ പറയുന്ന മമ്മൂട്ടിയും ജ്യോതികയും.. കാതല്‍ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ പതിഞ്ഞ് കഴിഞ്ഞു. ഇപ്പോഴിതാ കാതല്‍ സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ച് നടന്‍ സൂര്യ കുറിച്ച വാക്കുകളും അതിന് മമ്മൂട്ടി നല്‍കിയ മറുപടിയുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പുതിയൊരു സിനിമയ്ക്ക് വേണ്ടി ജ്യോതികയും മമ്മൂട്ടിയും ഒന്നിക്കുന്നു എന്ന സന്തോഷം സൂര്യ ആരാധകരുമായി പങ്കുവെച്ചിരുന്നു.

ഇപ്പോള്‍ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പങ്കുവെച്ച് സൂര്യ കുറിച്ച വാക്കുകളും അതിന് മമ്മൂട്ടി നല്‍കിയ മറുപടിയുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ‘ഹൃദയസ്പര്‍ശിയായ, ആഴത്തിലുള്ള, നന്നായി എഴുതിയ ഒരു സിനിമ നമ്മുടെ മുന്നിലേക്ക് വരുന്നു’, എന്നാണ് ഫസ്റ്റ് ലുക്ക് പങ്കുവച്ച് സൂര്യ ട്വിറ്ററില്‍ കുറിച്ചിരുന്നത്. പിന്നാലെ ഈ ട്വീറ്റ് പങ്കുവെച്ച് പ്രിയപ്പെട്ട സൂര്യയുടെ വാക്കുകള്‍ക്ക് നന്ദി പറയുകയായിരുന്നു മമ്മൂക്ക.. നന്ദി പ്രിയപ്പെട്ട സൂര്യ.. നിങ്ങളുടെ ഈ നല്ല വാക്കുകള്‍ക്ക്.. പ്രതീക്ഷിക്കുന്നത് പോലെ തന്നെ സിനിമ മുന്നോട്ട് പോകട്ടെ എന്നും മമ്മൂക്ക മറുപടി ട്വീറ്റായി കുറിച്ചിരിക്കുന്നു. സിനിമയുടെ സെറ്റിലേക്ക് കഴിഞ്ഞ ദിവസം സൂര്യ നടത്തിയ സര്‍പ്രൈസ് വിസിറ്റിന്റെ സന്തോഷവും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

അന്ന് സൂര്യ കാതല്‍ സെറ്റില്‍ എത്തിയ സന്തോഷം പങ്കുവെച്ച് മമ്മൂട്ടിയും എത്തിയിരുന്നു. മമ്മൂക്ക വിളമ്പി നല്‍കിയ ബിരിയാണി കഴിച്ച് മനസ്സ് നിറഞ്ഞാണ് സൂര്യ സെറ്റില്‍ നിന്ന് മടങ്ങിയത്. സൂര്യ എത്തിയ സന്തോഷം സംവിധായകന്‍ ജിയോ ബേബിയും പങ്കുവെച്ചിരുന്നു, ഒക്ടോബര്‍ 18നാണ് കാതല്‍ സിനിമ പ്രഖ്യാപിച്ചത്. മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ചിത്രത്തിന് വേണ്ടി വളരെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം സിനിമുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കൂടി എത്തിയതോടെ കാത്തിരിപ്പിലുള്ള ആവേശം ഇരട്ടിയായിരിക്കുകയാണ്. ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Previous articleമലയാള സിനിമയിലെ പുരുഷാധിപത്യം!! ഇനി വരുന്നത് അങ്ങനൊരു കാലമല്ല! തുറന്നടിച്ച് വിന്‍സി അലോഷ്യസ്
Next articleആ ഭാഗ്യങ്ങള്‍ എല്ലാം അനുഭവിച്ച് അമ്മച്ചി യാത്രയായി…! ദുഖവാര്‍ത്ത പങ്കുവെച്ച് ചാക്കോച്ചന്‍