മാനവികതയുടെ സ്‌നേഹം പ്രചരിപ്പിക്കണം, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ! - മലയാളം ന്യൂസ് പോർട്ടൽ
News

മാനവികതയുടെ സ്‌നേഹം പ്രചരിപ്പിക്കണം, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി !

Swami Guru Ratnam Jnana Pasvi spread the love of humanity!

മ്യൂല്യച്യുതി നേരിടുന്ന സമൂഹത്തെ പരിവര്‍ത്തനപ്പെടുത്താന്‍ മാനവിക തയിലൂന്നിയുള്ള സ്‌നേഹ സന്ദേശങ്ങള്‍ പ്രചരിപ്പിക്കണമെന്ന്  സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി. വിശ്വാസമെന്നത് മനുഷ്യനെ പരിവര്‍ത്തന പ്പെടുത്താനുള്ളതാണ്. പടയൊട്ടങ്ങളുടേയും വിപ്ലവങ്ങളുടേയും നാടായ കണ്ണൂരില്‍ എല്ലാത്തിനുമൊപ്പം ശരിയായ വിശ്വാസംകൂടി ഇഴചേര്‍ന്നാല്‍  ഇതൊരു മികച്ച സമൂഹമായി ഉയരുകതന്നെ ചെയ്യുമെന്ന് സ്വാമി അഭിപ്രായപ്പെട്ടു. ഇന്നലെ ശാന്തിഗിരി കണ്ണൂര്‍ ആശ്രമത്തില്‍ നടന്ന

Swami Guru Ratnam Jnana Pasvi spread the love of humanity!

മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.വിശ്വാസികള്‍ സമൂഹത്തിന് ശരിയായ ദിശാബോധം നല്‍കേണ്ടവരാണ്. ആധുനിക സമൂഹക സൃഷ്ടിയില്‍ വിശ്വാസത്തിന് സ്ഥാനമുണ്ട്. പുതിയ തലമുറയില്‍ ധാര്‍മ്മികത സൃഷ്ടിക്കാന്‍ വിശ്വാസ സമൂഹത്തിന് കഴിയണം,

നാടിന്റെ പുരോഗതിക്കായി സാമൂഹിക രാഷ്ടീയ സാംസ്‌ക്കാരിക ആത്മീയ രംഗങ്ങളിലെ  സകലരും കൈകോര്‍ക്കണം. ദന്തഗോപുരങ്ങളിലിരുന്നുള്ള വിളിപ്പാടുകളല്ല, ജനങ്ങളുടെ ഇടയിലുള്ള പ്രവര്‍ത്തനങ്ങളാണ് ആത്മീയകേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാകേണ്ടതെന്നും സ്വാമി പറഞ്ഞു. ശാന്തിഗിരിയുടെ ജനറല്‍ സെക്രട്ടറിയായ

Swami Guru Ratnam Jnana Pasvi spread the love of humanity!

തിന് ശേഷമുള്ള ആദ്യ സന്ദര്‍ശനമായിരുന്നുസ്വാമിയുടേത്. സ്വാമി  മധുരനാഥന്‍ ജ്ഞാന തപസ്വി അദ്ധ്യക്ഷനായിരുന്നു. സ്വമി ജനന്മ, പി.ദാമോദരന്‍, ആര്‍.കെ നാണുമാസ്റ്റര്‍, എം.പി.പ്രമോദ്, മനോജ് മാത്തന്‍, സത്പ്രതിഭ, സനില്‍കുമാര്‍, ടി.രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നുമായി ആയിരത്തിലധികം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കണ്ണൂര്‍ ശാന്തിഗിരി ആശ്രമത്തില്‍ നടന്ന മഹാസമ്മേളനം ആശ്രം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യുന്നു. സ്വാമി മധുരനാഥന്‍ ജ്ഞാന തപസ്വി, സ്വമി ജനന്മ ജ്ഞാന തപസ്വി തുടങ്ങിയവര്‍ സമീപം.

Trending

To Top