രാത്രിയില്‍ താന്‍ രഹസ്യമായി ഒരു സാധനം കുടിക്കുന്നുണ്ട്, എനര്‍ജിയുടെ രഹസ്യം വെളിപ്പെടുത്തി സ്വാസിക

നര്‍ത്തകിയും അഭിനേത്രിയുമായ നടി സ്വാസികയെ എപ്പോഴും വളരെ ഊര്‍ജസ്വലതയോടുകൂടിയാണ് കാണാറ്. സ്വാസികയ്ക്ക് എങ്ങനെയാണ് ഇത്രയധികം എനര്‍ജിയെന്ന് സഹപ്രവര്‍ത്തകര്‍ക്കിടയിലും സംശയമുണ്ട്. അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന റെഡ് കാര്‍പെറ്റില്‍ അതിഥികളായെത്തിയ നിയാസും മീരയും ഈ ചോദ്യം…

നര്‍ത്തകിയും അഭിനേത്രിയുമായ നടി സ്വാസികയെ എപ്പോഴും വളരെ ഊര്‍ജസ്വലതയോടുകൂടിയാണ് കാണാറ്. സ്വാസികയ്ക്ക് എങ്ങനെയാണ് ഇത്രയധികം എനര്‍ജിയെന്ന് സഹപ്രവര്‍ത്തകര്‍ക്കിടയിലും സംശയമുണ്ട്. അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന റെഡ് കാര്‍പെറ്റില്‍ അതിഥികളായെത്തിയ നിയാസും മീരയും ഈ ചോദ്യം നടിയോട് ചോദിച്ചു.

ചിരിയായിരുന്നു അതിനുള്ള സ്വാസികയുടെ ആദ്യത്തെ മറുപടി. എനര്‍ജ്ജി നിലനിര്‍ത്താന്‍ വേണ്ടി രാത്രിയില്‍ ഒരു പ്രത്യേക സാധനം കുടിയ്ക്കുന്നുണ്ട് എന്ന് പിന്നീട് തമാശയില്‍ സ്വാസിക പറഞ്ഞു. റെഡ് കാര്‍പെറ്റ് എന്ന ഷോയുടെ അവതാരികയാണ് സ്വാസിക.

സീരിയലിന്റെ ഷൂട്ട് പതിനൊന്ന് – പന്ത്രണ്ട് മണിവരെ നീണ്ടാലും സ്വാസിക ഫുള്‍ എനര്‍ജ്ജിയില്‍ തന്നെയായിരിക്കും. അത് കഴിഞ്ഞ് യൂട്യൂബ് ചാനലിന് വേണ്ടിയുള്ള സാധനങ്ങള്‍ ഷൂട്ട് ചെയ്യാന്‍ പോവും. രണ്ട് മണിവരെ ഒക്കെ ആ ഷൂട്ട് നീണ്ടാലും രാവിലെ ഏഴ് മണിയാവുമ്പോഴേക്കും സ്വാസിക സെറ്റിലെത്തും. ഇതെങ്ങനെ സാധിക്കുന്നു എന്നതായിരുന്നു നിയാസിന്റെ ചോദ്യം.

സിനിമ, സീരിയല്‍, ടെലിവിഷന്‍ ഷോകള്‍, ഹ്രസ്വ ചിത്രങ്ങള്‍, മ്യൂസിക് ആല്‍ബം, അവതാരിക തുടങ്ങി എല്ലാ മേഖലകളിലും സജീവമായ സ്വാസിക യൂട്യൂബ് ചാനലിലും ഇന്‍സ്റ്റഗ്രാമിലും തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.