ബിജു മേനോന്‍- വിനീത് ശ്രീനിവാസന്‍ ചിത്രം ‘തങ്കം’ – സക്‌സസ് ട്രെയ്‌ലര്‍ പുറത്തുവിട്ടു

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍ , ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച തങ്കത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സക്‌സസ് ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ്. നവാഗതനായ സഹീദ് അരാഫത്ത് സംവിധാനം ചെയ്ത ചിത്രം ജനുവരി 26 ന് ആണ് തിയറ്ററുകളില്‍ എത്തിയത്.

ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കിയ സിനിമയാണ് തങ്കം. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി, വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, അന്തരിച്ച നടന്‍ കൊച്ചു പ്രേമന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാള സിനിമയിലേക്ക് എത്തിയ ചിത്രമാണ് തങ്കം.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ഗൗതം ശങ്കറാണ്. ബിജി ബാലാണ് സംഗീതം. എഡിറ്റിങ് കിരണ്‍ ദാസും കലാ സംവിധാനം ഗോകുല്‍ ദാസും നിര്‍വ്വഹിക്കുന്നു. സൗണ്ട് ഡിസൈന്‍- ഗണേഷ് മാരാര്‍,ആക്ഷന്‍- സുപ്രീം സുന്ദര്‍, ജോളി ബാസ്റ്റിന്‍, കോസ്റ്യൂം ഡിസൈന്‍- മഷര്‍ ഹംസ,സൗണ്ട് ഡിസൈന്‍- ഗണേഷ് മാരാര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്- ബെന്നി കട്ടപ്പന, ജോസ് വിജയ്, കോ ഡയറക്ടര്‍- പ്രിനീഷ് പ്രഭാകരന്‍.

Previous article‘ലാലേട്ടനെ കണ്ടു കണ്ടിരിക്കാം… ഉത്സവത്തിന് തിടമ്പ് ഏറ്റി നില്‍ക്കുന്ന ഒരു ആനയെ കാണുന്ന പോലെ’
Next articleചുവപ്പ് പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞ് സുന്ദരിയായി ഷംന!! കുഞ്ഞതിഥിയെ സ്വീകരിക്കാനൊരുങ്ങി താരം