ഇത് ചിക്കനോ അതോ കാക്കയോ?; കെഎഫ് സിക്കെതിരെ വനിത വിജയകുമാർ!

നടി വനിത വിജയകുമാർ എന്നും വിവാദങ്ങൾ ഉണ്ടാക്കുന്ന താരമാണ് എത്തതിൽ ആർക്കും തർക്കം ഉണ്ടാവില്ല. കാളിവുഡിലെ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് വനിത വിജയകുമാർ. നടി തമിഴ് ബിഗ് ബോസിലും തൻറെ കഴിവ്…

നടി വനിത വിജയകുമാർ എന്നും വിവാദങ്ങൾ ഉണ്ടാക്കുന്ന താരമാണ് എത്തതിൽ ആർക്കും തർക്കം ഉണ്ടാവില്ല. കാളിവുഡിലെ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് വനിത വിജയകുമാർ. നടി തമിഴ് ബിഗ് ബോസിലും തൻറെ കഴിവ് തെളിയിച്ചിരുന്നു.താരത്തിൻറെ സോഷ്യൽ മീഡിയ പോസ്റ്റുകളും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.


അന്താരാഷ്ട്ര ഭക്ഷണ ശൃംഖലയായ കെ.എഫ്.സിക്കെതിരെയാണ് ഇത്തവണ വിവാദവുമായി നടി രംഗത്ത് എത്തിയത്.
ഹൈദരാബാദ് രാജീവ്ഗാന്ധി വിമാനത്താവളത്തിലെ കെഎഫ്സിയിൽ ഭക്ഷണം കഴിക്കാൻ പോയ തനിക്ക് ലഭിച്ച കെഎഫ്‌സി ചിക്കൻ വളരെ ഗുണനിലവാരം കുറഞ്ഞതാണ് എന്നാണ് വനിത വിജയകുമാർ പരാതി പറയുന്നത്. വനിത വിജയകുമാർ പരാതി ടിറ്റ്വറിലൂടെയാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.


വിമാനതാവളത്തിലെ ഈ കെഎഫ്‌സി ഔട്ട്‌ലെറ്റിലെ ഉപയോക്താക്കളോടുള്ള പെരുമാറ്റവും മോശമാണെന്നും തനിക്ക് നൽകിയ ചിക്കൻ കഷ്ണം വളരെ ചെറുതാണെന്നും, ഇത്രയും ചെറിയ കോഴിയെ ലോകം കണ്ടിട്ടുണ്ടോ എന്നും. ഇത് കോഴിയാണോ അതോ കക്കായാണോ എന്നാണ് വനിത തന്‌റെ ട്വീറ്റിൽ ചോദിക്കുന്നത്.തനിക്ക് ലഭിച്ച ചിക്കൻറെ ഫോട്ടോകളും താരം ട്വീറ്റിൽ ചേർത്തിട്ടുണ്ട്. വനിതയുടെ ട്വീറ്റ് വൈറലായതിന് പിന്നാലെ മറുപടിയുമായി കെ.എഫ്.സി രംഗത്ത് എത്തി. താരത്തിന് ഇത്തരം ഒരു അനുഭവം ഉണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് കെഎഫ്സി ട്വിറ്ററിൽ കുറിച്ചത്