Film News

നടൻ കാർത്തിക്കിനെ വിരട്ടുന്ന ബീന ആന്റണി, വൈറലായി സീരിയൽ ലൊക്കേഷനിൽ നിന്നുമുള്ള വീഡിയോ

മലയാള പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ബീന ആന്റണി. വർഷങ്ങൾ ആയി അഭിനയത്തിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങുന്ന താരത്തിന് ആരാധകരും ഏറെയാണ്. കാൽ നൂറ്റാണ്ടിലേറെയായി ബീന അഭിനയം തുടങ്ങിയിട്ട്. ഇന്നും താരം ഈ മേഖലയിൽ ശോഭിച്ച് നിൽക്കുകയാണ്. ഇപ്പോഴും താരം പരമ്പരകളിൽ സജീവമാണ്.  കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു ബീനക്ക് കോവിഡ് പോസിറ്റീവ് ആയത്, കുറച്ച് ദിവസങ്ങൾക്ക് താരം പഴയ രീത്യിൽ പൂർണ ആരോഗ്യ വതിയായി തിരികെ എത്തുക ആയിരുന്നു. ഏഷ്യാനെറ്റിലെ മൗനരാഗം എന്ന പരമ്പരയിൽ ആണ് താരം ഇപ്പോൾ അഭിനയിക്കുന്നത്, സീരിയൽ വിയശേഷങ്ങൾ എല്ലാം പങ്കുവെച്ച് ബീന എത്താറുണ്ട്, ഇപ്പോൾ പരമ്പരയുടെ ഷൂട്ടിംഗ് സമയത്തുള്ള രസകരമായ ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്, വീഡിയോയിൽ ബീനയും ഒപ്പം കാര്‍ത്തിക് പ്രസാദുമാണ്ഉള്ളത്.

കാർത്തിക്കാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബീന ആന്റണി കാര്‍ത്തിക്കിന്റെ ഷര്‍ട്ടിന്റെ കോളറിന് പിടിച്ച് താക്കീത് ചെയ്യുന്നതും വഴക്ക് പറയുന്നതുമൊക്കെയാണ് വീഡിയോയിലുള്ളത്. എന്നാല്‍ തമാശയ്ക്ക് വേണ്ടി സെറ്റിലെ ഇടവേളയില്‍ പകര്‍ത്തിയ വീഡിയോ ആയിരുന്നിത്. കല്യാണ്‍ എടുത്ത സെല്‍ഫി വീഡിയോ ആയിരുന്നത്. ഈ വീഡിയോയ്ക്ക് ഇടയില്‍ നടിമാരായ ശ്രീശ്വത, ജെലീന, സബിത നായര്‍ എന്നിവര്‍ സെല്‍ഫി എടുക്കുന്നതും കാണാം. വളരെ കുറച്ച് സമയം കൊണ്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. നിലവില്‍ ടിആര്‍പി റേറ്റിങ്ങില്‍ നാലാം സ്ഥാനത്താണ് മൗനരാഗം. മുന്‍പ് മറ്റ് സീരിയലുകളെക്കാളും മുന്നിലും പുറകിലുമായിരുന്നു. ഇപ്പോള്‍ ആദ്യ അഞ്ച് ലിസ്റ്റിലും പരമ്പര ഇടം നേടിയിരിക്കുകയാണ്. ഓരോ ദിവസം കഴിയുംതോറം സംഭവബഹുലമായ കഥയാണ് പരമ്പരയില്‍ നടന്ന് കൊണ്ടിരിക്കുന്നത്.

മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും മലയാള ടെലിവിഷൻ പ്രേക്ഷകർ ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. കല്യാണിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായാണ് കഥ മുൻപോട്ട് പോകുന്നത്.മിണ്ടാപ്പെണ്ണായ കല്യാണിക്ക് കുടുംബത്തില്‍ നിന്നും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല.ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയായ കിരണില്‍ നിന്നുമാണ് കല്യാണിക്ക് സ്‌നേഹവും കരുകലും ലഭിക്കുന്നത്. കിരണിന്റെ സഹോദരിയായ സോണിയെ വിവാഹം കഴിച്ചത് കല്യാണിയുടെ സഹോദരനാണ്. ഇവരെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങൾ ആണ് പരമ്പരയുടെ ഇതിവൃത്തം. പരമ്പരയിൽ കല്യാണി ആയി വേഷം ഇടുന്നത് അന്യ ഭാഷാ നടി ആയ ഐശ്വര്യ റംസായി ആണ്.സ്ക്രീനിലെ അത്യുഗ്രൻ പ്രകടനം കണ്ടിട്ട് നിരവധി ആളുകൾ ആണ് ഐശ്വര്യ റിയൽ ലൈഫിലും ഊമയാണോ എന്ന് സംശയം പ്രകടിപ്പിച്ചു രംഗത്ത് വന്നത്.

Trending

To Top