Film News

എന്തൊക്കെയായാലും ശരി ആ അടിയിൽ രണ്ട് പക്ഷമാകും, പ്രതികരണവുമായി ബീനാ ആന്റണി

beena-antony-5

സിനിമാ-സീരിയൽ രംഗത്ത് ഒരേ പോലെ അഭിനയമികവ് പുലർത്തിയ താരമാണ് ബീന ആന്റണി.ഈ പ്രാവിശ്യം മലയാള സീരിയൽ രംഗത്ത് ഏറ്റവും മികച്ച സീരിയലിന് കേരള സർക്കാർ പുരസ്‌കാരങ്ങൾ ഒന്നും തന്നെ നൽകിയില്ല. അത് കൊണ്ട് വെറും നിലവാരമില്ലാത്ത കാരണത്താൽ സീരിയൽ നിരോധിച്ചതിനെതിരെ വളരെ ശക്തമായ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് കുടുംബ പ്രേഷകരുടെ പ്രിയ നടി ബീന ആന്റണി. ഒരു പ്രമുഖ ചാനലിന്  നൽകിയ പ്രത്യേക  അഭിമുഖത്തിലാണ് താരം വളരെ രൂക്ഷമായി തന്നെ പ്രതികരിച്ചത്..

beena 02

beena 02

ഒട്ടുമിക്ക ചാനലുകളും ആളുകളുടെ അഭിപ്രായങ്ങള്‍ അറിഞ്ഞും അതെ പോലെ  അവര്‍ ഈ സീരിയൽ ഒക്കെ തന്നെ ഏത് രീതിയിൽ കാണുന്നു എന്നൊക്കെ നോക്കി കൊണ്ട് മാത്രമാണ് സീരിയൽ കാണിക്കുന്നത്.ആ രീതിയിൽ തന്നെയാണ് സീരിയല്‍ രംഗം മുന്നോട്ടേക്ക് പോയി കൊണ്ടിരിക്കുന്നത്. ആടയാഭരണങ്ങള്‍ ഒന്നും ഇല്ലാതെയും, ഏറ്റവും മികച്ചനോവലുകള്‍ ആസ്പദമാക്കിയും മിക്ക സീരിയലുകളും വരുന്നു.പക്ഷെ അതെല്ലാം തന്നെ എത്ര പേർ കാണുന്നുവെന്ന് ഒരു വ്യക്തതയില്ല. ഏറ്റവും  കുറച്ച്‌ പേര്‍ മാത്രമാണ് അങ്ങനെയുളള സീരിയലുകള്‍ കാണുന്നത്. അത് കൊണ്ട് തന്നെ  റേറ്റിംഗ് ഇല്ലാതെ സീരിയല്‍ ഇന്‍ഡസ്ട്രിക്ക് മുന്നോട്ട് പോവാന്‍ കഴിഞ്ഞുവെന്ന് വരില്ല.എന്ത് കൊണ്ടും വിനോദം മാത്രമാണ്സീരിയല്‍ മേഖല , വളരെ കുറച്ചുവിഭാഗം ആളുകള്‍ മാത്രമാണ് സീരിയല്‍ കാണുന്നത്. അതില്‍ ഒരിക്കലും മോശമായിട്ടുളള പദപ്രയോഗങ്ങള്‍ പോലും നമ്മള്‍ ഉപയോഗിക്കുന്നില്ല. ഒരു കഥയെ സംബന്ധിച്ച് ആത്യന്തികമായിട്ട് ആണെങ്കിലും അതെ പോലെ നോവലയിട്ടാണെങ്കിലും സീരിയലാണെങ്കിലും നന്മ തിന്മ ഫൈറ്റാണ്. നമ്മൾ  അവസാനം നന്മയിലേക്ക് തന്നെയാണ് എത്തുന്നത്.

beena 01

beena 01

ഒരുതരത്തിലുമുളള മോശം സന്ദേശവും  നമ്മുടെ സമൂഹത്തിന്  സീരിയല്‍ നല്‍കുന്നില്ല. പിന്നെ അമ്മയെ തല്ലിയാലും രണ്ട് പക്ഷമെന്ന് പറയുന്ന പോലെ ഇപ്പോ കേരളം അഭിമുഖീകരിക്കുന്ന എറ്റവും വലിയ പ്രശ്‌നമായിട്ട് പറയുന്നത് സീരിയല്‍ അവസാനിപ്പിക്കണമെന്നാണ്.എന്ത് കാരണത്താലാണ് ഇങ്ങനെ പറയുന്നതെന്ന്  എനിക്കും മനസിലാവുന്നില്ല.നിരവധി കുടുംബങ്ങള്‍ സീരിയലുകള്‍ കൊണ്ട് ജീവിക്കുന്നു. ഈ മേഖല  ഞങ്ങളുടെ ജീവിത മാര്‍ഗം തന്നെയാണ്. ഇത് ഒരു വിനോദം എന്ന രീതിയില്‍ മാത്രം പോയിക്കോട്ടെ. ഇഷ്ടമില്ലാത്തവര്‍ കാണാതിരുന്നാൽ പോരെ. ആരെയും നിര്‍ബന്ധിക്കുന്നില്ല. ജൂറിയുടെ ഈ വേറിട്ട പരാമര്‍ശം ഞങ്ങളെ വല്ലാതെ  വേദനിപ്പിച്ചു. അവാര്‍ഡ് തരാതിരുന്നാല്‍ അത്രയേ ഉളളൂ. എന്നാല്‍ നിലവാരമില്ല എന്ന് പറഞ്ഞതാണ് വേദനിപ്പിച്ചതെന്ന് ബീന ആന്റണി പറയുന്നു.

Trending

To Top