Film News

പ്രേമലേഖനങ്ങള്‍ ഒരുപാട് വന്നു..!! കത്തുകള്‍ സ്ത്രീകളുടേത് മാത്രമായിരുന്നില്ല..!! ബാബു ആന്റണി

മലയാള സിനിമയുടെ പവര്‍സ്റ്റാര്‍ ആണ് ബാബു ആന്റണി. ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം അദ്ദേഹം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഈ അവസരത്തില്‍ അദ്ദേഹം നല്‍കിയിരിക്കുന്ന അഭിമുഖങ്ങള്‍ എല്ലാം വൈറലായി മാറുകയാണ്. വിവാഹത്തിന് മുന്‍പ് തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്ന് നടന്‍ ഇതിന് മുന്‍പും തുറന്ന് പറഞ്ഞിട്ടുണ്ട്. അതായിരിക്കും ജീവിത സഖി എന്ന് ആ നിമിഷം ഉറപ്പിച്ചിരുന്നു എങ്കിലും വിധി മറ്റൊന്ന് ആയിരുന്നു. അന്ന് മുതല്‍ മറ്റൊരു പ്രണയബന്ധം തന്റെ ജീവിതത്തില്‍ ഉണ്ടാവുകയില്ലെന്ന് ബാബു ആന്റിണി

തീരുമാനിച്ചിരുന്നത്രെ. ഇപ്പോഴിതാ തനിക്കുണ്ടായിരുന്ന ആരാധകികമാരെ കുറിച്ച് താരം ഒരു പ്രമുഖ ചാനലിന് അനുവദിച്ചു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘പൂനെ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോള്‍ അത്യാവശ്യം സ്ത്രീജനങ്ങള്‍ ആരാധികമാരായി ഉണ്ടായിരുന്നു എന്നാണ് നടന്‍ പറയുന്നത്.. സിനിമകളില്‍ വില്ലനായിട്ടാണ് എത്താറ് എങ്കില്‍ പോലും പ്രേമലേഖനത്തിനും താരാരധനയ്ക്കും അതൊരു തടസ്സം ആയിരുന്നില്ല.

പ്രണയ ലേഖനങ്ങള്‍ ഡോറിന് മുന്‍പില്‍ കൂമ്പാരമായി കിടന്നിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ വന്ന കത്തുകള്‍ സ്ത്രീകളുടേത് മാത്രമായിരുന്നില്ല.. എന്നും താരം പറയുന്നു.. അതേസമയം, ഇപ്പോള്‍ മലയാള സിനിമയിലേക്ക് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയിരിക്കുകയാണ് നടന്‍.

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തുന്നത്. വളരെ ആകാംക്ഷയോടും പ്രതീക്ഷയോടും കൂടിയാണ് ഈ സിനിമയ്ക്കായി ആരാധകര്‍ കാത്തിരിക്കുന്നത്.

 

Trending

To Top