മലയാള സിനിമയുടെ പ്രിയനടന് ശ്രീനിവാസന്റെ ആരോഗ്യപൂര്‍ണമായ തിരിച്ച് വരവിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ രോഗം വന്ന ശേഷം ക്ഷീണിതനായ അദ്ദേഹത്തിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നതിന് എതിനെ രംഗത്ത് വന്നിരിക്കുകയാണ് നടന് തമ്പി ആന്റണി. ഇപ്പോള്‍ പ്രശസ്ത നടന് ശ്രീനിവാസന്റെ പടങ്ങള്‍ സോഷ്യല്‍ മീഡിയായിലിട്ട് ആഘോഷിക്കുന്നവര്‍ ആരാണെങ്കിലും ആര്ക്കുവേണ്ടിയാണന്നു മനസ്സിലാകുന്നില്ല..
എന്നാണ് ഇദ്ദേഹം പറയുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇതേ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. ഇപ്പോള്‍ പ്രശസ്ത നടന് ശ്രീനിവാസന്റെ പടങ്ങള്‍ സോഷ്യല്‍ മീഡിയായിലിട്ട് ആഘോഷിക്കുന്നവര്‍ ആരാണെങ്കിലും ആര്ക്കുവേണ്ടിയാണന്നു മനസ്സിലാകുന്നില്ല. സ്വയം പ്രശസ്തിക്കുവേണ്ടിയാണെങ്കില്പോലും, അത് അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്ല്യമായേ എനിക്കു കാണാനാന്‍ സാധിക്കുകയുള്ളു. രോഗാവസ്ഥയില്നിന്നും പരിപൂര്‍ണമായി സുഖം പ്രാപിക്കുന്നതിനു മുന്‍പുള്ള ഈ അവസ്ഥയില്‍, സിനിമാക്കാരുള്‍പ്പെടെ ആരും അദ്ദേഹത്തിന്റെ
കൂടെനിന്നു ഫോട്ടോയെടുത്തു പ്രദര്‍ശിപ്പിക്കരുതേ എന്നൊരപേക്ഷയുണ്ട്. ഇതൊക്കെ കണ്ടിട്ടും ആരും പ്രതികരിക്കുന്നില്ല എന്നതാണ് അത്ഭുതകരമെന്നും തമ്പി ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു. വളരെ ദുസ്സഹമായ രോഗസ്ഥിതിയില്‍ നിന്നും മനസ്സിന്റെ കരുത്തും വൈദ്യ സഹായവും പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനയും കാരണം വീണ്ടും
ജീവിതത്തിലേക്ക് തിരിച്ച് വന്ന ശ്രീനിവാസന് താരസംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയിലാണ് പിന്നീട് പ്രത്യക്ഷപ്പെട്ടത്. വേദിയില്‍ എത്തിയ അദ്ദേഹത്തെ മോഹന്‍ലാല്‍ കെട്ടിപ്പിടിച്ച് ഉമ്മ നല്കുന്ന രംഗങ്ങള്‍ മലയാളികളുടെ ഹൃദയവും കണ്ണും ഒരുപോലെ നിറച്ചിരുന്നു.