Connect with us

Hi, what are you looking for?

Film News

മമ്മൂട്ടി  കൂളിംഗ് ഗ്ലാസിന്റെ ആളാണല്ലോ! എന്നാൽ ഞാനൊരെണ്ണം വെച്ചുകൊണ്ട് മുന്നിൽ ചെന്നപ്പോൾ എന്നെ ഒന്ന് തുറിച്ചു നോക്കി എന്നിട്ട് പറഞ്ഞു, ശ്രീനിവാസൻ  

തന്റെ കരിയറിൽ ഒരുപാടു വെല്ലുവിളി വന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു ഉദയനാണ് താരം, ചിത്രത്തിൽ ഒന്നുമില്ലാത്തവൻ ഒരു തിരകഥ മോഷ്ടിച്ചു സിനിമാനടൻ ആയ കഥയാണല്ലോ പറയുന്നത്, ശരിക്കും അത് സിനിമ മേഖലയിലെ ചില നടന്മാർക്കുള്ള വെല്ലുവിളി എന്നപോലെ ആയിരുന്നു നടൻ ശ്രീനിവാസൻ പറയുന്നു, ചിത്രത്തിൽ താനൊരു വലിയ നടനായി മാറുമ്പോൾ കാണിക്കുന്ന അല്പത്തരം ആണല്ലോ കാണിക്കുന്നത്, ഈ ഒരു കാര്യം കൊണ്ട് ഇങ്ങനെ ആയിരിക്കുമോ സിനിമ നടന്മാർ എല്ലാം എന്നായിരിക്കും എല്ലവരുടെയും കണക്ക്കൂട്ടൽ, അത് സിനിമ മേഖലയിൽ പലർക്കും ഇഷ്ടപ്പെട്ടില്ല.

മൊത്തത്തിൽ സൂപ്പർസ്റ്റാറുകളെ പരിഹസിച്ച സിനിമ ആയിരുന്നു അത്, അതേപോലെ ചിത്രത്തിന്റെ രണ്ടാം ഭാഗമായ പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാറിലും തനിക്ക് നിരവധി വിമർശനം എത്തിയിരുന്നു, ശരിക്കും പറഞ്ഞാൽ മോഹൻലാൽ ഫാൻസിന്റെ നോട്ടപ്പുള്ളി എന്ന് തന്നെ പറയാം. ചിത്രത്തിൽ താൻ ഒരുപാടു കൂളിംഗ് ഗ്ലാസ്സുകൾ വെക്കുന്നത് കാണിക്കുന്നുണ്ട്, എന്നാൽ അങ്ങനൊരു അനുഭവം ഉണ്ട്, ഒരിക്കൽ മമ്മൂട്ടിയെ കാണാൻ അദ്ദേഹത്തിന്റെ റൂമിൽ ചെന്ന്.

അന്ന് ഞാൻ ഒരു ഫ്രണ്ട് തന്ന കൂളിംഗ് ഗ്ലാസും വെച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ മുന്നിലേക്ക് ചെന്നത്, അങ്ങനെ ഞാൻ കൂളിംഗ് ഗ്ലാസ് ഉപയോഗിക്കുന്ന ആളല്ല, മമ്മൂട്ടി കൂളിംഗ് ഗ്ലാസിന്റെ ആളാണല്ലോ, എന്നാൽ ഞാൻ കൂളിംഗ് ഗ്ലാസും വെച്ചും കൊണ്ട് ചെന്നത് എന്നെ ഒന്ന് തറപ്പിച്ചു നോക്കി എന്നിട്ട് പറഞ്ഞു വരൂ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ ഒരു പെട്ടി കാണിച്ചു, അതിൽ ഒരുപാട് കൂളിംഗ് ഗ്ലാസ്സുകൾ ഇരിക്കുന്നു, എങ്ങനെ ഉണ്ടെന്നു ചോദിച്ചു, ശരിക്കും എന്നെ തോൽപ്പിക്കേണ്ട എന്ന രീതിയിലുള്ള വെല്ലുവിളി പോലെ ശ്രീനിവാസൻ പറയുന്നു.

 

 

You May Also Like