Film News

ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

അന്തരിച്ച പ്രമുഖ മലയാള നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രേക്ഷകഹൃദയങ്ങളിൽ നർമം നിറച്ച ഇന്നസന്റ് എന്നും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നു എന്നതായിരിന്നു ട്വീറ്റ്

”പ്രമുഖ നടനും മുൻ എംപിയുമായ ശ്രീ ഇന്നസെന്റിന്റെ നിര്യാണത്തിൽ വേദനിക്കുന്നു. നിരവധി പ്രേക്ഷകരെ ആകർഷിക്കുന്നതിനും പ്രേക്ഷകഹൃദയങ്ങളിൽ നർമ്മം നിറച്ചതിനും ഇന്നസെന്റ് ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു”, ഇതായിരുന്നു പിഎംഒ ഓഫീസ് ട്വീറ്റ് ചെയ്തത്.

ഇന്നലെ രാത്രി പത്തരമണിയോടെ എറണാകുളം ലേക്ഷോർ ആശുപത്രിയിൽ വച്ചായിരുന്നു ഇന്നസെന്റിന്റെ വിയോഗം. 75 വയസായിരുന്നു അദ്ദേഹത്തിന് അതേസമയം ഇന്നസെന്റിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര തൃശ്ശൂരിലേക്ക് പുറപ്പെട്ടു. ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തിക്കുന്ന മൃതദേഹം അവിടെ പൊതുദർശനത്തിന് വെച്ച ശേഷം വൈകിട്ടോടെ വീട്ടിലേക്ക് കൊണ്ടു പോകും. നാളെ രാവിലെ ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്‌കാര ഇന്നസെന്റിന്റെ ചടങ്ങുകൾ നടക്കുക.

 

Trending

To Top