Connect with us

Hi, what are you looking for?

Film News

100 വയസ്സിന്റെ ഗെറ്റപ്പിൽ ഞെട്ടിക്കാൻ വിജയരാഘവൻ, ‘പൂക്കാലം’തീയിട്ടറുകളിൽ ഉടൻ  എത്തുന്നു  

നായകനായും, സഹനടനായും ഇതൊനൊടകം പല വേഷങ്ങളിൽ എത്തിയിട്ടുള്ള മലയാള സിനിമ നടൻ തന്നെയാണ് നടൻ വിജയ രാഘവൻ. താരം തന്റെ അഭിനയ രംഗത്തു 50  വര്ഷം പിന്നിടുമ്പോൾ ഇപ്പോൾ ഒരു പുതിയ മേക്കോവറിൽ എത്തുകയാണ് നടൻ, 100  വയസ്സിന്റെ ഗെറ്റപ്പിൽ ആണ് എത്തുന്നത്. ആനന്ദം എന്ന ചിത്രത്തിന്റെ രചനക്ക് ശേഷം ഗണേഷ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആണ് ‘പൂക്കാലം’ ഉടൻ തീയിട്ടറുകളിലേക്ക് എത്തുകയാണ്.

ഏപ്രിൽ 8  നെ ആണ് പൂക്കാലം തീയ്യറ്ററുകളിൽ എത്തുന്നത്. ഒരു ഇടത്തരം കുടുംബത്തിലെ 100  വയസുള്ള ദമ്പതിമാരുടെ കഥ പറയുന്ന ഒരു ചിത്രം കൂടിയാണ് ഇത്. വിജയ രാഘവനും, കെ പി എ സി ലീല യുമാണ് ഈ ചിത്രത്തിൽ ഇട്ടൂപ്പ്, ത്രേസ്യാമ്മ എന്നീ  കഥാപാത്രങ്ങളായി എത്തുന്നത്. ആനന്ദം എന്ന ചിത്രത്തിലെ ടാറ്റു മോളായി എത്തുന്ന അനു ആന്റണിയും, വരുൺ ആയിഎത്തിയ അരുൺ കുര്യനും ആണ് മറ്റു കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇട്ടൂപ്പിന്റെ ഇളയമകൾ എൽസിയുടെ മനസമ്മതത്തോടെ ആണ് കഥ നടക്കുന്നത്, അതിനെ ചുറ്റിപറ്റി ആണ് ഈ കഥ മുന്നോട്ടു പോകുന്നത്. അന്നു ആന്റണി ആണ് ചിത്രത്തിലെ എൽസി എന്ന ഇളയ മകൾ ആയി എത്തുന്നത്. ആനന്ദം ചിത്രത്തിലെ സംഗീതം നൽകിയ സച്ചിൻ വാര്യർ തന്നെയാണ് ഈ ചിത്രത്തിലെ ഗാനത്തിന് സംഗീതം നല്കിയിരിക്കുന്നത്. ചിത്രത്തിൽ വിജയരാഘവന്റെ മേക്കോവർ കണ്ടു ആരാധകർ ഒരുപോലെ ഞെട്ടിയിരിക്കുകയാണ്.ചിത്രത്തിൽ അബു സലിംമിന്റെ വേഷവും തികച്ചും വത്യസ്തമായ രീതിയിൽ ആണ് ഉള്ളത്. ചിത്രത്തിൽ ബേസിൽ ജോസഫ്,വിനീത് ശ്രീനിവാസൻ, അരിസ്റ്റോ സുരേഷ്, കൊച്ചുപ്രേമൻ, രഞ്ജിനി ഹരിദാസ്, റോഷൻ മാത്യു തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.

You May Also Like